'മോദിലൈ' ഡിക്ഷ്ണറിയില്‍ ഇല്ല; രാഹുലിന്റെ ട്വീറ്റ് വ്യാജം; വ്യക്തമാക്കി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്ക് ഉള്‍പ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്
'മോദിലൈ' ഡിക്ഷ്ണറിയില്‍ ഇല്ല; രാഹുലിന്റെ ട്വീറ്റ് വ്യാജം; വ്യക്തമാക്കി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി

ന്യൂഡല്‍ഹി; ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്കുണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ തങ്ങളുടെ ഡിക്ഷ്ണറിയില്‍ 'മോദിലൈ' എന്ന വാക്ക് ഇല്ലന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി അധികൃതര്‍. അത്തരത്തിലൊരു വാക്ക് ഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കി. 

കഴിഞ്ഞ ദിവസമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്ക് ഉള്‍പ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ മെയില്‍ വിവാദം എന്നിവയില്‍ മോദിയെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

സത്യത്തെ രൂപം മാറ്റുന്നു എന്ന അര്‍ത്ഥത്തിലാണ് രാഹുലിന്റെ ട്വീറ്റിലെ ഓക്‌സ്‌ഫോര്‍ഡ് പേജില്‍ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഇത് വലിയ വിവാദമായിരുന്നു. ട്വീറ്റ് വന്നതിന് പിന്നാലെ തന്നെ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് രാഹുലിന് അറിയാമായിരുന്നെന്നും മോദിയെ കളിയാക്കുന്നതിനായാണ് ഇത്തരത്തില്‍ ട്വീറ്റിട്ടതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com