'ക്യാമറ ഓണാക്കിയുളള ധ്യാനം'; മോദിയെ ട്രോളി പ്രകാശ് രാജ് 

മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗലുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്
'ക്യാമറ ഓണാക്കിയുളള ധ്യാനം'; മോദിയെ ട്രോളി പ്രകാശ് രാജ് 

കേദാര്‍നാഥ്: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് അവസാനിച്ചതിന് പിന്നാലെയുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ നേടിയത്. കേദാര്‍നാഥ് ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം തൊട്ടടുത്തുളള ഗുഹാ ക്ഷേത്രത്തില്‍ ധ്യാനനിരതനായി മോദി ഇരിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പങ്കുവെച്ചത്.മോദിയുടെ സന്ദര്‍ശനവും ധ്യാനവും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷമാക്കുമ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗലുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. 'റോള്‍ ക്യാമറ, ആക്ഷന്‍, മെഡിറ്റേഷന്‍ വിത്ത് ദി ക്യാമറ ഓണ്‍!! ഹര്‍ ഹര്‍ മോദി'- പ്രകാശ് രാജ് ഫെയ്‌സ്്ബുക്കില്‍ കുറിച്ചു. ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com