പ്രചാരണ ചൂടൊഴിഞ്ഞു; പ്രധാനമന്ത്രി കേദാര്‍നാഥില്‍, ബദരിനാഥിലും ദര്‍ശനം നടത്തും

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി
പ്രചാരണ ചൂടൊഴിഞ്ഞു; പ്രധാനമന്ത്രി കേദാര്‍നാഥില്‍, ബദരിനാഥിലും ദര്‍ശനം നടത്തും

കേദാര്‍നാഥ്: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി. രണ്ടുദിവസത്തെ ഉത്താരാഖണ്ഡ് സന്ദര്‍ശനത്തിന് എത്തിയ മോദി, ബദരിനാഥിലും ദര്‍ശനം നടത്തും. 

ശനിയാഴ്ച വെളുപ്പിനാണ് അദ്ദേഹം ഉത്തരാഖണ്ഡിലെ ജോളിഗ്രാന്റ് എയര്‍പോര്‍ട്ടിലെത്തിയത്. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കേദാര്‍നാഥിലെത്തി. ക്ഷേത്രദര്‍ശനത്തിന് പുറമേ, പ്രദേശത്ത് നടന്നുവരുന്ന പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി.

കേദാര്‍നാഥില്‍ തന്നെയായിരിക്കും അദ്ദേഹം രാത്രിയും ചെലവഴിക്കുക. ഞായറാഴ്ച രാവിലെ ബദരിനാഥിലേക്ക് പുറപ്പെടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com