ബൈക്ക് പശുവിനെ ഇടിച്ചു; യാത്രികനെ പശു കുത്തിക്കൊന്നു

ബൈക്ക് യാത്രികനെ തെരുവ് പശു കുത്തിക്കൊന്നു. ബൈക്ക് പശുവിനെ ഇടിച്ചതിനെ തുടര്‍ന്നാണ് പശു ഇയാളെ കുത്തിക്കൊന്നത്.
ബൈക്ക് പശുവിനെ ഇടിച്ചു; യാത്രികനെ പശു കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബൈക്ക് യാത്രികനെ തെരുവ് പശു കുത്തിക്കൊന്നു. ബൈക്ക് പശുവിനെ ഇടിച്ചതിനെ തുടര്‍ന്നാണ് പശു ഇയാളെ കുത്തിക്കൊന്നത്. വെള്ളിയാഴ്ച വൈകുന്നേരംവെസ്റ്റ് ഡല്‍ഹിയിലെ ഇന്ദര്‍പുരിയിലാണ് സംഭവം. 

കൊല്ലപ്പെട്ട രവി തക്രാല്‍, ദേവ് പ്രകാശ് ശാസ്ത്രി മാര്‍ഗിലൂടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. തെരുവ് പശുക്കൂട്ടം അദ്ദേഹം സഞ്ചരിച്ചിരുന്ന വഴിയിലൂടെ വന്നു. ബ്രേക്കിടുന്നതിന് മുന്നേ ബൈക്ക് പശുവിനെ ഇടിച്ചു. ഇളകിയ പശുക്കൂട്ടം അദ്ദേഹത്തെ അക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com