മെസി ഗോളടിക്കുന്നത് പോലെ ജയിക്കും, ആശ്ചര്യപ്പെടുത്തുന്ന ഫലമായിരിക്കും ഇടത് മുന്നണിക്കെന്ന് യെച്ചൂരി

എതിരാളികളെ ഡ്രിബ്ലിങ്ങിലൂടെ കീഴ്‌പ്പെടുത്തി മെസി ഗോള്‍വല ചലിപ്പിക്കുന്നത് പോലെയാവും തങ്ങളുടെ പ്രകടനം
മെസി ഗോളടിക്കുന്നത് പോലെ ജയിക്കും, ആശ്ചര്യപ്പെടുത്തുന്ന ഫലമായിരിക്കും ഇടത് മുന്നണിക്കെന്ന് യെച്ചൂരി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിക്കുന്ന ഫലമായിരിക്കും ഇടതുമുന്നണിക്കുണ്ടാവുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളില്‍ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള അവസരം സിപിഎം സൃഷ്ടിക്കുകയാണെന്ന ആരോപണം തള്ളിയാണ് യെച്ചൂരിയുടെ പ്രതികരണം. 

സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ ബിജെപിയെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ബിജെപിയും, തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് പ്രചരിപ്പിക്കുന്ന നുണയാണ് ഇത്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം എന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരുടേയും ശ്രമം എന്നും യെച്ചൂരി പറഞ്ഞു. 

ഏവരേയും ആശ്ചര്യപ്പെടുത്തുന്ന ഫലമായിരിക്കും ഇടതു മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് നല്‍കുക. എതിരാളികളെ ഡ്രിബ്ലിങ്ങിലൂടെ കീഴ്‌പ്പെടുത്തി മെസി ഗോള്‍വല ചലിപ്പിക്കുന്നത് പോലെയാവും തങ്ങളുടെ പ്രകടനം. യുവതലമുറയുടെ വോട്ട് ഞങ്ങള്‍ക്ക് ലഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com