മോദി പാഞ്ഞത് ഒരു ലക്ഷം കിലോമീറ്റര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോദിയുടെ കണക്കുകള്‍ വെളിപ്പെടുത്തി അമിത് ഷാ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 142 റാലികളില്‍ മോദി പ്രസംഗിച്ചതായും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു
മോദി പാഞ്ഞത് ഒരു ലക്ഷം കിലോമീറ്റര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മോദിയുടെ കണക്കുകള്‍ വെളിപ്പെടുത്തി അമിത് ഷാ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലുടനീളം ആകാശത്തും, കരയിലുമായി യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 142 റാലികളില്‍ മോദി പ്രസംഗിച്ചതായും ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 

യുപിയിലെ മീറ്ററില്‍ മാര്‍ച്ച് 28ന് നടത്തിയ റാലിയോടെയാണ് മോദി പ്രചാരണം ആരംഭിച്ചത്. 15 ദശലക്ഷം ജനങ്ങളോട് മോദി പ്രസംഗിച്ചുവെന്നും, 10000 ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയെന്നും അമിത് ഷാ പറഞ്ഞു. ഏപ്രില്‍ 18ന് മോദി ആരംഭിച്ച യാത്രയാണ് ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ടത്. ഗുജറാത്തിലെ അംറേലിയില്‍ നിന്ന് തുടങ്ങിയ യാത്ര ബഗല്‍കോട്ട്, ചികോടി വഴി തിരുവനന്തപുരത്താണ് അവസാനിച്ചത്. 

40-46 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന മേഖലകളിലും പ്രചാരണത്തിനായി മോദി എത്തിയിരുന്നു. മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ മോദി എത്തുമ്പോള്‍ 46 ഡിഗ്രിയായിരുന്നു താപനില. കൊല്‍ക്കത്തയില്‍ ഏപ്രില്‍ മൂന്നിന് മോദി നടത്തിയ റാലിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. അവിടെ അഞ്ച് ലക്ഷം ആളുകള്‍ റാലിക്കെത്തിയെന്നും അമിത് ഷാ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com