ആവശ്യമുള്ളതില്‍ കൂടുതലാണ് അവര്‍ നല്‍കിയത്: യാത്രികന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കി എയര്‍ഹോസ്റ്റസ്

യാത്രക്കാരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ എയര്‍ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
ആവശ്യമുള്ളതില്‍ കൂടുതലാണ് അവര്‍ നല്‍കിയത്: യാത്രികന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കി എയര്‍ഹോസ്റ്റസ്

ളുകളുടെ നിത്യജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെല്ലാം ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകം അറിയുന്നുണ്ട്. അത്തരത്തിലൊരു നല്ല സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. പുണ്യമാസമായ റംസാനില്‍ യാത്രക്കാരന് നോമ്പു തുറക്കാന്‍ ഭക്ഷണം നല്‍കി മാതൃകയായിരിക്കുകയാണ് എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ്. 

യാത്രക്കാരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ എയര്‍ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. റിഫാത് ജവൈദ് എന്നയാള്‍ക്കാണ് വിമാനയാത്രയ്ക്കിടെ ഏറെ നല്ല ഒരു അനുഭവം ഉണ്ടായത്. 

ഗോരഖ് പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു റിഫാത്. നോമ്പു തുറയുടെ സമയത്തും വിമാനത്തിനകത്തായതിനാല്‍, നോമ്പ് തുറക്കാനായി ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ട് റിഫാത് എയര്‍ ഹോസ്റ്റസിനെ സമീപിക്കുകയായിരുന്നു.

' ഗോരഖ് പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. ഇഫ്താര്‍ സമയം ആയതിനാല്‍ നോമ്പു തുറക്കാന്‍ ഒരു കുപ്പി വെള്ളം ലഭിക്കാനായി ഞാന്‍ കാബിന്‍ ക്രൂ മെമ്പര്‍ മഞ്ജുളയെ സമീപിച്ചു. അവര്‍ എനിക്കൊരു ചെറിയ ബോട്ടില്‍ തന്നു. ഞാന്‍ നോമ്പെടുത്തിരിക്കുകയാണ്, എനിക്കൊരു ബോട്ടില്‍ വെള്ളം കൂടി തരാമോ എന്നു ഞാന്‍ ചോദിച്ചു. താങ്കള്‍ സീറ്റില്‍ പോയി ഇരുന്നോളൂ എന്നു പറഞ്ഞ അവര്‍ തിരിച്ചുവന്നത് രണ്ട് സാന്‍ഡ് വിച്ചുമായാണ്. കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്, മഞ്ജുള പറഞ്ഞു,'.

'അതില്‍ കൂടുതല്‍ ഒന്നും എനിക്കാവശ്യമുണ്ടായിരുന്നു, എനിക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ് അവര്‍ നല്‍കിയത്. മഞ്ജുളയുടെ ഹൃദ്യമായ പെരുമാറ്റവും കനിവുമാണ് എന്റെ ഹൃദയം നിറച്ചത്. ഇതാണ് എന്റെ ഇന്ത്യ,'- റിഫാത് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com