ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലം

ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ
ഉത്തർപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന് സർവേ ഫലം

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ. മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീൽസൺ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. എസ്‍പി, ബിഎസ്‍പി, ആർഎൽഡി സഖ്യം ആകെയുള്ള 80 സീറ്റുകളിൽ 56 ഉം നേടുമെന്നാണ് പ്രവചനം. 22 സീറ്റുകൾ മാത്രമേ ബിജെപി ഉത്തർപ്രദേശിൽ നേടുകയുള്ളൂ. യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ് സർവേ പ്രവചിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണ അപ്നാ ദളിന് രണ്ട് സീറ്റുകളും സമാജ്‍വാദി പാർട്ടിക്ക് അഞ്ച് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോൾ ബിഎസ്‍പിക്ക് കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നില്ല. 

കഴി‌ഞ്ഞ  ലോക്സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിയതിൽ യുപിയിൽ അവർ നേടിയ 71 സീറ്റുകൾക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു. യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നും സർവേ പ്രവചിക്കുന്നു.

എസ്‍പിയും ബിഎസ്‍പിയും ആർഎൽഡിയും ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് ഇത്തവണ പുറത്തെടുത്തത്. രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും മഹാസഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com