ബിജെപിയെ പുറത്താക്കാന്‍ ഒന്നാവാന്‍ ആഹ്വാനം; രാഹുലിന് പിന്നാലെ ചന്ദ്രബാബു നായിഡു അഖിലേഷിനേയും മായാവതിയേയും കണ്ടു

കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രബാബു നായിഡുവിന്റ കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ളത്
ബിജെപിയെ പുറത്താക്കാന്‍ ഒന്നാവാന്‍ ആഹ്വാനം; രാഹുലിന് പിന്നാലെ ചന്ദ്രബാബു നായിഡു അഖിലേഷിനേയും മായാവതിയേയും കണ്ടു

ന്യൂഡല്‍ഹി; ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുളള ശ്രമങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ കക്ഷികള്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവാണ് നീക്കങ്ങള്‍ ശക്തമാകുന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്പി നേതാവ് മായാവതിയുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കണ്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആന്ധ്ര മുഖ്യമന്ത്രി ഇരുവരേയും കണ്ടത്. രാഹുലുമായുള്ള കൂടിക്കാഴ്ചയിലും പ്രതിപക്ഷം ഐക്യം തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. കേന്ദ്രത്തില്‍ ബി.ജെ.പി. വിരുദ്ധ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രബാബു നായിഡുവിന്റ കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ളത്. 

ഇവരെ കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും അദ്ദേഹം കണ്ടു. മെയ് 23ന് സോണിയ ഗാന്ധി നടത്തുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിന് മുന്നോടിയായിട്ടാണ് നായിഡുവിന്റെ കൂടിക്കാഴ്ച. യോഗത്തില്‍ ബിജെപി വിരുദ്ധ മുന്നണി സാധ്യമാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കഴിഞ്ഞദിവസം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും നായിഡു സന്ദര്‍ശിച്ചിരുന്നു. 23നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com