മോദിയിരുന്ന ഗുഹയില്‍ ധ്യാനമിരിക്കാം ; സമയത്തിന് ഭക്ഷണവും ഫോണും, ദിവസ വാടക 990 രൂപ മാത്രം!

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് മോദിയെത്തിയതോടെ പ്രശസ്തമായ രുദ്ര ഗുഹ.
മോദിയിരുന്ന ഗുഹയില്‍ ധ്യാനമിരിക്കാം ; സമയത്തിന് ഭക്ഷണവും ഫോണും, ദിവസ വാടക 990 രൂപ മാത്രം!

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനിരുന്ന  ഗുഹയില്‍ ധ്യാനനിരതരാവാം.  ദിവസവും 990 രൂപ നല്‍കിയാല്‍ മാത്രം മതി. സമയത്തിന് ഭക്ഷണം. പുറംലോകവുമായി ബന്ധപ്പെടാന്‍ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും രുദ്രഗുഹയില്‍ ഒരുക്കിയിട്ടുണ്ട്.

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് മോദിയെത്തിയതോടെ പ്രശസ്തമായ രുദ്ര ഗുഹ. തുടക്കത്തില്‍ ദിവസം 3000 രൂപയാണ് വാടകയാണ് ഗുഹ നല്‍കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ആളുകള്‍ എത്താതിരുന്നതോടെ റേറ്റ് കുത്തനെ കുറയ്ക്കുകയായിരുന്നു.

 എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുഹ പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രൂപകല്‍പ്പന ചെയ്തത്. ഗര്‍വള്‍ മണ്ഡല്‍ വികാസ് നിഗത്തിനാണ് ഗുഹയുടെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com