സ്വന്തമായി പഴ്‌സില്ലാത്തയാളുടെ ഫാഷന്‍ ഷോയ്ക്കും ഫോട്ടോഷൂട്ടിനും പണം മുടക്കുന്നതാര്?: പ്രകാശ് രാജ് 

പ്രകാശ് രാജിന്റെ പേസ്റ്റിന് താഴെ നിരവധി പേരാണ് മോദിയെ ട്രോളി കമന്റുകളിട്ടിരിക്കുന്നത്.
സ്വന്തമായി പഴ്‌സില്ലാത്തയാളുടെ ഫാഷന്‍ ഷോയ്ക്കും ഫോട്ടോഷൂട്ടിനും പണം മുടക്കുന്നതാര്?: പ്രകാശ് രാജ് 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദര്‍നാഥ് യാത്രയെ ട്രോളി നടന്‍ പ്രകാശ് രാജ്. മോദിയെ നുണയനായ ലാമ എന്ന് വിശേഷിപ്പിട്ടുകൊണ്ടാണ് പ്രകാശ് രാജിന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ കേദര്‍നാഥ് പടങ്ങള്‍ പുറത്ത് വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രകാശ് രാജിന്റെ ട്രോള്‍ പോസ്റ്റ് പുറത്ത് വരുന്നത്. 

'സ്വന്തമായി ഒരു പഴ്‌സ് പോലുമില്ലാത്ത സന്യാസിയാണ്. പക്ഷേ, ആരാണ് ഈ വസ്ത്രത്തിനും ക്യാമറ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്ന ആള്‍'- പ്രകാശ് രാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. ചുവപ്പ് പരവതാനിയിലൂടെ മോദി നടന്നു നീങ്ങുന്ന ചിത്രമാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. 

പ്രകാശ് രാജിന്റെ പേസ്റ്റിന് താഴെ നിരവധി പേരാണ് മോദിയെ ട്രോളി കമന്റുകളിട്ടിരിക്കുന്നത്. ഗുഹയ്ക്കുള്ളില്‍ ധ്യാനിക്കാനിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പരിഹാസത്തിന് കാരണമായിരുന്നു. ധ്യാനിക്കാന്‍ ക്യാമറയുമായാണോ മോദി പോയതെന്ന് തുടങ്ങിയുള്ള ട്രോളുകളാണ് മോദിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് മോദി കേദാര്‍നാഥിലെത്തിയത്. യാത്ര നടത്താന്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com