ബിജെപിക്ക് ഭൂരിപക്ഷം:എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ  മൂന്നാംമുന്നണി നീക്കത്തിന് സഡന്‍ ബ്രേക്കിട്ട് കെസിആര്‍, നേതാക്കളെ തിരിച്ചുവിളിച്ചു

തെലങ്കാനയില്‍ ടിആര്‍എസിനും കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്നാംമുന്നണി സഖ്യനീക്കങ്ങള്‍ നിര്‍ത്തിവച്ച് കെ ചന്ദ്രശേഖര്‍ റാവു
ബിജെപിക്ക് ഭൂരിപക്ഷം:എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെ  മൂന്നാംമുന്നണി നീക്കത്തിന് സഡന്‍ ബ്രേക്കിട്ട് കെസിആര്‍, നേതാക്കളെ തിരിച്ചുവിളിച്ചു

ഹൈദ്രാബാദ്: തെലങ്കാനയില്‍ ടിആര്‍എസിനും കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മൂന്നാംമുന്നണി സഖ്യനീക്കങ്ങള്‍ നിര്‍ത്തിവച്ച് തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് മേധാവിയുമായി കെ ചന്ദ്രശേഖര്‍ റാവു. 

വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരുന്ന  മുതിര്‍ന്ന നേതാക്കളോട് ഹൈദ്രാബാദിലേക്ക് തിരിച്ചെത്താന്‍ കെസിആര്‍ ആവശ്യപ്പെട്ടു. തെലങ്കാനയിലെ പതിനേഴ് സീറ്റുകളില്‍ 13മുതല്‍ 14 സീറ്റുവരെ ടിആര്‍എസ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 23വരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. എന്‍ഡിഎ,യുപിഎ ഇതര മുന്നണിയ്ക്ക് സാധ്യത തേടി കെസിആര്‍, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ഭൂരുപക്ഷം ലഭിച്ചില്ലെങ്കില്‍ തന്റെ മൂന്നാം മുന്നണിക്ക് സാധ്യതകളുണ്ടെന്നാണ് കെസിആര്‍ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com