ബെഗുസരായിയില്‍ കനയ്യ കുമാര്‍ തോല്‍ക്കും; ബിഹാര്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍

ബിജെപി-ജെഡിയു സഖ്യം ബിഹാറില്‍ മികച്ച വിജയം നേടുമെന്നനാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത്
ബെഗുസരായിയില്‍ കനയ്യ കുമാര്‍ തോല്‍ക്കും; ബിഹാര്‍ എന്‍ഡിഎ സഖ്യം തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍


ഭേപ്പാല്‍: ബിജെപി-ജെഡിയു സഖ്യം ബിഹാറില്‍ മികച്ച വിജയം നേടുമെന്നനാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത്. ന്യൂസ്18- ഐപിഎസ്ഒഎസ് സര്‍വെ എന്‍ഡിഎ സഖ്യം 34മുതല്‍ 36വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രചവചിച്ചിരിക്കുന്നത്. യുപിഎ സഖ്യത്തിന് ആറ് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. 

ടൈംസ് നൗ-വിഎംആര്‍ സര്‍വേ പറയുന്നത് എന്‍ഡിഎ സഖ്യത്തിന് 30 സീറ്റുകള്‍ ലഭിക്കുമെന്നാണ്. ചാണക്യ- ന്യൂസ് 24 സര്‍വേ 32 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. യുപിഎ സഖ്യത്തിന് എട്ട് സീറ്റുകള്‍. എബിപി-നീല്‍സണ്‍ സര്‍വേ എന്‍ഡിഎയ്ക്ക് 34ഉം ആറ് സീറ്റ് യുപിഎയ്ക്കും പ്രവചിക്കുന്നു. നാല്‍പ്പത് മണ്ഡലങ്ങളുള്ള ബിഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ആര്‍എല്‍എസ്പി സഖ്യം തകര്‍ന്നടിയുമെന്ന് സര്‍വേകള്‍ വിലയിരുത്തുന്നു. 

ശ്രദ്ധേയമായ മത്സരം നടന്ന ബെഗുസരായി മണ്ഡലത്തില്‍ സിപിഐ നേതാവ് കനയ്യ കുമാര്‍ പരാജയപ്പെടുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനാണ് സര്‍വേകള്‍ വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഭൂമിഹാര്‍ വോട്ടുകളും മുസ്‌ലിം വോട്ടുകളും ഭിന്നിച്ചത് ബിജെപിക്ക് വിജയം നേടിക്കൊടുക്കുമെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനായിരുന്നു യുപിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com