മധ്യപ്രദേശില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി; കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പ്രത്യേക സമ്മേളനം വിളിക്കണം, ഗവര്‍ണര്‍ക്ക് കത്ത്

കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
മധ്യപ്രദേശില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി; കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല, പ്രത്യേക സമ്മേളനം വിളിക്കണം, ഗവര്‍ണര്‍ക്ക് കത്ത്

ഭോപ്പാല്‍:  കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശില്‍ നിര്‍ണായക നീക്കവുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു. 

തുടര്‍ച്ചയായ 15വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചാണ് കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ബിഎസ്പി, എസ്പി എന്നി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കി എന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിലുടെ ഭരണസഖ്യത്തില്‍ നിന്നും കൂടുതല്‍ എംഎല്‍എമാരെ അടര്‍ത്തി മാറ്റി ഭരണം പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുകയാണ്.   

230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com