കശ്മീരില്‍ വ്യോമസേന കോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ ആക്രമണത്തില്‍; എയര്‍ഫോഴ്‌സ് ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി

എയര്‍ഫോഴ്‌സിന്റെ എംഐ 17 ഹെലികോപ്റ്റര്‍ കശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ശ്രീനഗര്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി
കശ്മീരില്‍ വ്യോമസേന കോപ്റ്റര്‍ തകര്‍ന്നത് ഇന്ത്യന്‍ ആക്രമണത്തില്‍; എയര്‍ഫോഴ്‌സ് ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി

ശ്രീനഗര്‍: എയര്‍ഫോഴ്‌സിന്റെ എംഐ 17 ഹെലികോപ്റ്റര്‍ കശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ശ്രീനഗര്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി. 

കഴിഞ്ഞ ഫെബ്രുവരി 27നാണ് എയര്‍ഫോഴ്‌സിന്റെ മിസൈലേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നിവീണത്. കോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 

പാകിസ്ഥാന്‍ ഡ്രോണാണ് എന്നു കരുതിയാണ് കോപ്റ്ററിന് നേരെ എയര്‍ഫോഴ്‌സ് ആക്രമണം നടത്തിയത്. സേനയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച വന്നിട്ടുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് കിട്ടിയതിന് തുടര്‍ന്ന് സുരക്ഷിത താവളത്തിലേക്ക് വരുന്നതിനിടെയാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം ഹെലികോപ്റ്ററിന് നേരെ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com