'മോദിക്ക് ക്ലീന്‍ചിറ്റ്'; ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി 

നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം തളളി
'മോദിക്ക് ക്ലീന്‍ചിറ്റ്'; ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം തളളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നിലപാടെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാതികള്‍ തളളുന്നതില്‍ തനിക്കുളള എതിര്‍പ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു ലവാസയുടെ ആവശ്യം. വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നതുവരെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കൂടിയാലോചനകളില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്നും ലവാസ വ്യക്തമാക്കിയിരുന്നു. അനാവശ്യമായ വിവാദമാണെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നുമായിരുന്നു ഇതുസംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നിലപാട്.

തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് ഭരണഘടനാപരമായ ബാധ്യതയാണെന്നുമായിരുന്നു ലവാസ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. മറ്റ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് സുപ്രീംകോടതി ഇടപെടല്‍ കാരണമാണെന്നും ലവാസ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com