മോദിയെ വെറുക്കുന്നത് നിര്‍ത്തൂ; പകരം സ്വയം നന്നാവാന്‍ ശ്രമിക്കൂ; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചേതന്‍ ഭഗത്തിന്റെ  ഉപദേശം 

മെയ് 23ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ തുടര്‍ന്ന് പ്രതിപക്ഷം എന്തു ചെയ്യണമെന്ന ഉപദേശമാണ് ചേതന്‍ ഭഗത് നല്‍കിയത്
മോദിയെ വെറുക്കുന്നത് നിര്‍ത്തൂ; പകരം സ്വയം നന്നാവാന്‍ ശ്രമിക്കൂ; പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ചേതന്‍ ഭഗത്തിന്റെ  ഉപദേശം 

പട്‌ന:  പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തളളിപ്പറയുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റായി ഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പ്രവചനങ്ങളുടെ മുനയൊടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷത്തിന് ഉപദേശരൂപേണ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയാകുകയാണ്. 

മെയ് 23ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ തുടര്‍ന്ന് പ്രതിപക്ഷം എന്തു ചെയ്യണമെന്ന ഉപദേശമാണ് ചേതന്‍ ഭഗത് നല്‍കിയത്. മോദിയെ വെറുക്കുന്നതിന് പകരം, അവരവര്‍ തന്നെ കൂടുതല്‍ നന്നാവാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന ഉപദേശമാണ് ചേതന്‍ ഭഗത് പ്രതിപക്ഷ പാര്‍ട്ടികളോടായി പങ്കുവെച്ചത്. 

മെയ് 23നുളള തെരഞ്ഞെടുപ്പ് ഫലം മോദിക്ക് അനുകൂലമായാല്‍, നിങ്ങളോടായി ഒരു അഭ്യര്‍ത്ഥന എന്ന മട്ടിലാണ് ട്വിറ്റ്് തുടങ്ങുന്നത്. അടുത്ത അഞ്ചുവര്‍ഷക്കാലം നിങ്ങള്‍ തന്നെ സ്വയം മെച്ചപ്പെടാന്‍ ചെലവഴിക്കുക എന്ന ഉപദേശമാണ് ചേതന്‍ ഭഗത് പ്രതിപക്ഷ പാര്‍ട്ടികളോടായി പങ്കുവെച്ചത്. മോദിയെ വെറുക്കുന്നതിന് പകരം എന്ന ഓര്‍മ്മപ്പെടുത്തലും ട്വീറ്റ് നല്‍കുന്നു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചേതന്‍ ഭഗതിന്റെ അടുത്ത ട്വീറ്റുകളില്‍ എക്‌സിറ്റ് പോള്‍ പ്രവചനകളെ കുറിച്ചാണ് വിശദമാക്കുന്നത്. ബുദ്ധിജീവികള്‍ ലോകത്തെ വെറുക്കാന്‍ തുടങ്ങിയാല്‍ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പോരാടാന്‍ കഴിയുകയില്ലെന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ ഓര്‍മ്മിപ്പിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനേ ആയിരിക്കും കൂടുതല്‍ പേര്‍ രാഷ്ട്രീയമായി കുറ്റപ്പെടുത്തുക എന്നും ചേതന്‍ ഭഗത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com