വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ; പുറത്തുവരുന്ന വാര്‍ത്തകളില്‍ ആശങ്കയുണ്ട്, കമ്മീഷന്‍ ഇടപെടണമെന്ന് പ്രണബ് മുഖര്‍ജി

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം ഉത്തരവാദിത്വമാണ്‌ 
വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ; പുറത്തുവരുന്ന വാര്‍ത്തകളില്‍ ആശങ്കയുണ്ട്, കമ്മീഷന്‍ ഇടപെടണമെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ജനവിധി അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി പുറത്ത് വരുന്ന വാര്‍ത്തകളില്‍ ആശങ്ക ഉണ്ടെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാത്രം ഉത്തരവാദിത്വമാണ്‌

ജനങ്ങള്‍ക്കുണ്ടാകുന്ന ചെറിയ സംശയം പോലും ജനാധിപത്യ പ്രക്രിയയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകും. ജനവിധി പവിത്രമാണെന്നും അതില്‍ സംശയങ്ങള്‍ ഉണ്ടാകുന്നതിനെ ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.

 തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ് താന്‍ എന്നും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുന്നത് അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. സംശയങ്ങള്‍ അകറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധത വീണ്ടെടുക്കണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു.

 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലോഡ് കണക്കിന് വോട്ടിങ് മെഷീനുകള്‍ കണ്ടെത്തിയതില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് പിന്നാലെയാണ് ആശങ്കകള്‍ ഉണ്ടെന്ന് വ്യക്തമാക്കി പ്രണബ് മുഖര്‍ജിയുടെയും കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com