വിധി കാത്ത് മുള്‍മുനയില്‍ ബംഗാള്‍; പിയാനോ വായനയുമായി മമത (വീഡിയോ)

ഇത് തന്റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണ്. ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുമെന്നും മമത
വിധി കാത്ത് മുള്‍മുനയില്‍ ബംഗാള്‍; പിയാനോ വായനയുമായി മമത (വീഡിയോ)

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പശ്ചിമ ബംഗാള്‍. തെരഞ്ഞടുപ്പ് പ്രചാരണം പലഘട്ടങ്ങളിലും പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലായി. അതിനിടെ മമതാ ബാനര്‍ജി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട പിയാനോ വായനയാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച.

ഇത് തന്റെ മാതൃരാജ്യത്തിനായുള്ള പ്രാര്‍ത്ഥനയാണ്. ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുമെന്നും മമത പറഞ്ഞു. 

തെരഞ്ഞടുപ്പിനോടുനുബന്ധിച്ച് ബംഗാളില്‍ വലിയ തോതില്‍ ആക്രമണവും അരങ്ങേറിയിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസത്തെ പരസ്യപ്രചാരണം പോലും തെരഞ്ഞടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കമ്മീഷന്‍ ഇത്തരമൊരു നടപടി  കൈക്കൊണ്ടത്. തെരഞ്ഞടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോളില്‍ ബംഗാളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com