ഗുരുദാസ്പൂരില്‍ സണ്ണി ലിയോണി ലീഡ് ചെയ്യുന്നു! ആഹാ, എത്ര വോട്ടിനാണെന്ന് സാക്ഷാല്‍ സണ്ണി, അമിതാവേശത്തില്‍ നാക്കുപിഴച്ച് അര്‍ണബ് ഗോസ്വാമി (വിഡിയോ)

സാക്ഷാല്‍ സണ്ണി ലിയോണി തന്നെ അര്‍ണബിന്റെ വാക്കുകള്‍ ഏറ്റെടുത്തു
ഗുരുദാസ്പൂരില്‍ സണ്ണി ലിയോണി ലീഡ് ചെയ്യുന്നു! ആഹാ, എത്ര വോട്ടിനാണെന്ന് സാക്ഷാല്‍ സണ്ണി, അമിതാവേശത്തില്‍ നാക്കുപിഴച്ച് അര്‍ണബ് ഗോസ്വാമി (വിഡിയോ)

ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂറില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സണ്ണി ലിയോണി ലീഡ് ചെയ്യുന്നു!  ടി വി കണ്ടിരുന്നവരും കേട്ടിരുന്നവരും ഞെട്ടി. സണ്ണി ലിയോണി മത്സരിച്ചോ? റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയാണ് വോട്ടെണ്ണലിന്റെ ആവേശത്തിനിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിനെ സണ്ണി ലിയോണിയാക്കിയത്. എന്തായാലും അര്‍ണബിന്റെ നാക്കുപിഴ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ട്വിറ്ററില്‍ ട്രോള്‍ പ്രളയമായി പിന്നീട്. 

സാക്ഷാല്‍ സണ്ണി ലിയോണി തന്നെ അര്‍ണബിന്റെ വാക്കുകള്‍ ഏറ്റെടുത്തു. ആഹാ എത്ര വോട്ടിനാണ് ലീഡ് ചെയ്യുന്നത് എന്നായിരുന്നു സണ്ണി ലിയോണിയുടെ ട്വീറ്റ്. പോരേ പൂരം. ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും സണ്ണി ലിയോണി ജയിക്കുമെന്ന ട്വീറ്റുമായി ആരാധകരും എത്തി. 

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജക്കാറിനെതിരെയാണ് ബോളിവുഡ് താരമായ സണ്ണി മത്സരിക്കാനിറങ്ങിയത്. ഗുരുദാസ്പൂറില്‍ സണ്ണി ഡിയോള്‍ ഇപ്പോഴും ലീഡ് ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com