മോദി തരംഗമല്ല, ഇത്  സുനാമി ; ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികള്‍, ഉത്തരവാദിത്വം കൂടുന്നുവെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മോദിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ജനസ്വാധീനവുമാണ് വിജയത്തിന്റെ കാരണം.
മോദി തരംഗമല്ല, ഇത്  സുനാമി ; ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികള്‍, ഉത്തരവാദിത്വം കൂടുന്നുവെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഉണ്ടായത് മോദി തരംഗമായിരുന്നുവെങ്കില്‍ ഇക്കുറി അത് സുനാമിയായി മാറിയെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. വമ്പന്‍ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളഓട് പറഞ്ഞു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും ബിജെപി വലിയ നേട്ടങ്ങളുണ്ടാക്കും. വിജയത്തോടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 23 സ്ഥലങ്ങളില്‍ ബിജെപിയും 18 ഇടത്ത് ശിവസേനയും എന്‍സിപി നാലിടത്തും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ ഓരോ മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്. 

മോദിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ജനസ്വാധീനവുമാണ് വിജയത്തിന്റെ കാരണം. ജനവിധി നല്‍കുന്നത് ഭാരിച്ച ഉത്തരവാദിത്തവും
ഉറക്കമില്ലാത്ത രാത്രികളുമാണ്‌.  ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു. ജനങ്ങള്‍ മോദിയിലും ബിജെപിയിലും അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും അതില്‍ വീഴ്ച വരുത്തുകയില്ലെന്നും ഫട്‌നാവിസ് വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ബിജെപി നേടിയ വിജയത്തിന് ശിവസേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും കൂട്ടായ പ്രയത്‌നമാണ് വോട്ട് നേടിത്തന്നത് എന്നും അദ്ദേഹം പറഞ്ഞു.  ആകെ മത്സരം നടക്കുന്ന 542 സീറ്റുകളില്‍ 300 ലേറെ സീറ്റുകളുമായി ബിജെപി  ബഹുദൂരം മുന്നിലാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com