2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം. 
2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

1.15: ഡല്‍ഹിയില്‍ ഏഴില്‍ ഏഴ് സീറ്റും തൂത്തുവാരി ബിജെപി.
 

12.56: തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ മൂന്നാസ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 19,498വോട്ടിന്റെ ഭൂരിപക്ഷം.
 

12.53: തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ മൂന്നാസ്ഥാനത്ത്.
 

12.50: തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാതലത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഡല്‍ഹിയില്‍ വൈകുന്നേരം 5.30ന് ചേരും.
 

12.49: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിന്റെ മണ്ഡലമായിരുന്ന പനാജി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി.
 

12.38: പ്രതിപക്ഷം പട്ടിണിയും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയപ്പോള്‍ ബിജെപി ദേശീയത ഉയര്‍ത്തി പ്രചാരണം നടത്തിയതാണ് അവരുടെ വിജയത്തിന് കാരണമാക്കിയതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി.

12.31: കോണ്‍ഗ്രസ് പിടിച്ചു നിന്നത് പഞ്ചാബിലും കേരളത്തിലും മാത്രം. കേരളത്തില്‍ 19 സീറ്റുകളിലും പഞ്ചാബില്‍ 9 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

12.26: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് 169067വോട്ടിന്റെ ലീഡ്.
 

12.25: വൈകുന്നേരം അഞ്ചരയ്ക്ക് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
 

12.20: രാജസ്ഥാനിലെ 25ല്‍ 24 സീറ്റും എന്‍ഡിഎയ്ക്ക്. ഒരെണ്ണം യുപിഎയ്ക്ക്.
 

12.18: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരധീധരന്‍ 50,000വോട്ടുകള്‍ക്ക് മുന്നില്‍
 

12.13: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍  പിസിസി അധ്യക്ഷ ഷല ദീക്ഷിത് പിന്നില്‍. ഭോപ്പാലില്‍ ദിഗ്‌വിജയ് സിങ് പിന്നില്‍. ഹൈദ്രാബദില്‍ അസാദുദ്ദീന്‍ ഒവൈസി പിന്നില്‍. ബിഹാറിലെ ബെഗുസരായിയില്‍ 82253 വോട്ടിന് സിപിഐയുടെ കനയ്യ കുമാര്‍ പിന്നില്‍. മധ്യപ്രദേശിലെ ഗുണയില്‍ കോണ്‍ഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യ 140167 വോട്ടിന് പിന്നില്‍.
 

12.08: ഇടതു പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി സ്ഥാനം തുലാസില്‍. സിപിഐ രണ്ടു സീറ്റിലും സിപിഎം മൂന്ന് സീറ്റിലും മാത്രം ലീഡ് ചെയ്യുന്നു.
 

12.05: തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം കോണ്‍ഗ്രസ് 50 സീറ്റ്.
 

12.01: വയനാട്ടില്‍ രാഹുല്‍ ഗാന്ധി 270397 വോട്ടുകള്‍ നേടി മുന്നില്‍. സിപിഐയുടെ പിപി സുനീര്‍ 105197വോട്ടുകള്‍ നേടി.
 

12.00: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം ബിജെപി 292 സീറ്റുകള്‍ക്ക് മുന്നില്‍.
 

11.59: എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടി പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍.
 

11.57: എല്‍ഡിഎഫിന് ആലപ്പുഴയില്‍ മാത്രം ആശ്വാസം. എഎം ആരിഫ് 1,51587വോട്ട് നേടി മുന്നില്‍.
 

11.56: പാലക്കാടും ആലത്താരും എല്‍ഡിഎഫ് ഏറെ പിന്നില്‍
 

11.55: മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മുന്നില്‍
 

11.40: പശ്ചിമ ബംഗാളില്‍ തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം. 24 സീറ്റുകളില്‍ തൃണമൂല്‍ മുന്നില്‍. 17 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഒരുസീറ്റ് കോണ്‍ഗ്രസിന്.
 

11.33: തമിഴ്‌നാട്ടില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ-എഐഎഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം. 9 സീറ്റുകളില്‍ ഡിഎംകെ ലീഡ് ചെയ്യുന്നു. 8 സീറ്റുകളില്‍ ഡിഎംകെ ലീഡ് ചെയ്യുന്നു.
 

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം. എന്‍ഡിഎ സഖ്യം 332 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 99 സീറ്റുകളില്‍ .യുപിഎ ലീഡ് ചെയ്യുമ്പോള്‍ 112 സീറ്റുകളില്‍ മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബിജെപി 289 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

10.56: സുല്‍ത്താന്‍പൂരില്‍ മേനക ഗാന്ധി പിന്നില്‍
 

10. 53: ലഖ്‌നൗവില്‍ നാജ്‌നാഥ് സിങ് മുന്നില്‍. മുംബൈ നോര്‍ത്തില്‍ ഊര്‍മിള മതോണ്ട്കര്‍ പിന്നില്‍. പിലിബിത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധി മുന്നില്‍. ഭോപ്പാലില്‍ ബിജെപിയുടെ പ്രജ്ഞ സിങ് താക്കൂര്‍ മുന്നില്‍. അസംഘറില്‍ എസ്പിയുടെ അഖിലേഷ് യാദവ് ലീഡ് ചെയ്യുന്നു. വാരണാസിയില്‍ മോദി ലീഡ് തുടരുന്നു. ഗുരുദാസ്പൂരില്‍ സണ്ണി ഡിയോള്‍ ലീഡ് ചെയ്യുന്നു. ശ്രീനഗറില്‍ ഫറൂഖ് അബ്ദുള്ള ലീഡ് ചെയ്യുന്നു.
 

10.47: ബിഹാറിലെ പട്‌ന സാഹിബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹ പിറകില്‍. യുപി നാഗ്പൂരില്‍ നിതിന്‍ ഗഡ്കരില്‍ മുന്നില്‍. ഈസ്റ്റ് ഡല്‍ഹിയില്‍ ഗൗതം ഗംഭീര്‍ മുന്നില്‍.
 

10.45: തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 15260വോട്ടുകള്‍ക്ക് മുന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്ത്.
 

10.42: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു.
 

10.41: മഹാരാഷ്ട്രയില്‍ 41 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ആറിടത്ത് യുപിഎ
 

10.40: കന്യാകുമാരിയില്‍ ബിജെപിയുടെ പൊന്‍ രാധാകൃഷ്ണന്‍ ലീഡ് ചെയ്യുന്നു.
 

10.39: തമിഴ്‌നാട്ടിലെ 38ല്‍ 34 സീറ്റിലും ഡിഎംകെ ലീഡ് ചെയ്യുന്നു.
 

10.37: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തിലേക്കടുക്കുന്നു. 

10.37: ബിജെപി ലീഡ് 335. യുപിഎ 103, മറ്റുള്ളവര്‍ 100 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

10.32: ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് തരംഗം. 135 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.തകര്‍ന്നടിഞ്ഞ് ടിഡിപി, 35 സീറ്റുകളിലേക്ക് ചുരുങ്ങി. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. എന്‍പിപി 1സീറ്റില്‍ ലീഡ് ചെയ്യുന്നു. ഒഡീഷയില്‍ ബിജെഡി 84 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 21,കോണ്‍ഗ്രസ്11. സിക്കിമില്‍ എസ്ഡിഎഫ് 6ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. എസ്‌കെഎം 5 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 0.
 

10.21: ഉത്തര്‍പ്രദേശില്‍ എന്‍ഡിഎ52,എസ്പി ബിഎസ്പി-22, കോണ്‍ഗ്രസ്2. ബിഹാറില്‍ എന്‍ഡിഎ 33, ആര്‍ജെഡി4. മധ്യപ്രദേശില്‍ കോണ്‍ഗ്രസ്1, ബിജെപി28,രാജസ്ഥാന്‍- ബിജെപി 23,കോണ്‍ഗ്രസ് 2. 

മഹാരാഷ്ട്ര- ബിജെപി 38, കോണ്‍ഗ്രസ്9. 
പഞ്ചാബ്- കോണ്‍ഗ്രസ് 9,എസ്എഡി3, എഎപി 1. 

ഹരിയാന-ബിജെപി-10,കോണ്‍ഗ്രസ് 0,
ഝാര്‍ഖണ്ഡ്-കോണ്‍ഗ്രസ്2. 
ഛത്തീസ്ഗഡ്: ബിജെപി7,കോണ്‍ഗ്രസ്4
ഡല്‍ഹി: ബിജെപി 7

ഗുജറാത്ത്: ബിജെപി 26
ബംഗാള്‍: ടിഎംസി 22,ബിജെപി13
കോണ്‍ഗ്രസ്3
എല്‍ഡിഎഫ് 0

ഉത്തരാഖണ്ഡ്: 
ബിജെപി 5. 
ഒഡീഷ: ബിജെഡി 9
ബിജെപി 12
കര്‍ണാടക
ബിജെപി 23
കോണ്‍ഗ്രസ്5

ഹിമാചല്‍പ്രദേശ്
ബിജെപി4

തമിഴ്‌നാട്;
ഡിഎംകെ 33
എഐഎഡിഎംകെ 3
 

10.10: ഹരിയാനയില്‍ എന്‍ഡിഎ 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒഡീഷയില്‍ എന്‍ഡിഎ 11 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന, ബിജെഡി എട്ടിടത്ത് ലീഡ് ചെയ്യുന്നു.

10.07: വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്. അരലക്ഷം കടന്നു. 58,000വോട്ടിന് ലീഡ് ചെയ്യുന്നു.
 

10.5: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.
 

10.4: തമിഴ്‌നാട്ടില്‍ നാലിടത്തും ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തിരുപ്പൂരിലും നാഗപട്ടിണത്തും സിപിഐ ലീഡ് ചെയ്യുന്നു. കോയമ്പത്തൂരിലുംമധുരൈയിലും സിപിഎം ലീഡ് ചെയ്യുന്നു.
 

9.57: ബിജെപി 314 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുപിഎ 113. മറ്റുള്ളവര്‍ 104 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 

കേരളത്തില്‍ ഇരുപത് സീറ്റുകളിലും യുഡിഎഫ് മുന്നേറ്റം.
 

9.44: എന്‍ഡിഎ മൂന്നൂറു സീറ്റുകള്‍. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

9.25: യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎ.

9.21: എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു. 279 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

9.18: ഉത്തര്‍പ്രദേശില്‍ 32 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. പത്തിടത്ത് മഹാസഖ്യം. രണ്ടിടത്ത് കോണ്‍ഗ്രസ്. ബിഹാറില്‍ 24ഇടങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഏഴിടത്ത് മഹാസഖ്യം. മധ്യപ്രദേശിലും ബിജെപി തരംഗം. 27സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

9.12: എന്‍ഡിഎ 249 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 118ഇടങ്ങളില്‍ യുപിഎ. മറ്റുള്ളവര്‍ 105 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

9.08: ഭോപ്പാലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മുന്നില്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോണ്ട്കര്‍ മുന്നില്‍.
 

9.04: മാവേലിക്കരയില്‍ എല്‍ഡിഎറ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ 606 വോട്ടിന് ലീഡ് ചെയ്യുന്നു.
 

9.03: തെലങ്കാനയില്‍ ടിആര്‍എസ് പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഐ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. ടിഎംസി 11, സിപിഎം 5, വൈഎസ്ആര്‍ കോണ്‍ഗ്രസ് 3ഇടത്ത് ലീഡ് ചെയ്യുന്നു.
 

8.55: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ രണ്ടാമത്. 617വോട്ടിന് ആന്റോ ആന്റണി മുന്നില്‍. സിപിഎം സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ് മൂന്നാംസ്ഥാനത്ത്. ആലത്തൂരില്‍ ഹമ്യ ഹരിദാസ് മുന്നില്‍.
 

8.53: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍. ലീഡ് 5000 കടന്നു. 5510 വോട്ടില്‍ മുന്നില്‍. കോട്ടയത്ത് 417വോട്ടിന് മുന്നില്‍. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് മുന്നില്‍.
 

8.50: എന്‍ഡിഎ ഇരുനൂറിലേക്കടുക്കുന്നു. 178 സീറ്റുകളില്‍ മുന്നില്‍. യുപിഎ 89 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 50 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.47: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പിന്നില്‍.
 

8.44: അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍. സ്മൃി ഇറാനി മുന്നില്‍.

8.42: പാലക്കാട് 3366 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീകണ്ഠന്‍ മുന്നില്‍. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍ 933 മുന്നില്‍. . തൃശൂരില്‍ 172 വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മുന്നില്‍.
 

8.36: എന്‍ഡിഎ ലീഡ് നൂറു കടന്നു. 106 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ബബഹുദൂരം പിന്നില്‍. 55ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. വാരണാസിയില്‍ നരേന്ദ്ര മോദിയും ഗാന്ധിനഗറില്‍ അമിത് ഷായും ലീഡ് ചെയ്യുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ സുമലത പിന്നിലാണ്. തുമക്കുരുവില്‍ ജെഡിഎസ് നേതാവ് ദേവഗൗഡ മുന്നില്‍. ഉത്തര്‍പ്രദേശിലെ കനൗജില്‍ എസ്പി സ്ഥാനാര്‍ത്ഥി ഡിംപിള്‍ യാദവ് മുന്നില്‍ നില്‍ക്കുന്നു.
 

8.32: ബിഹാറിലും ബിജെപി മുന്നില്‍. എന്‍ഡിഎ 97ഇടത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് 52ഇടത്ത് ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 21ഇടത്ത് ലീഡ് ചെയ്യുന്നു.

8.28: അസമില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് ചെയ്യുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
 

8.27: എന്‍ഡിഎ ബഹുദൂരം മുന്നില്‍. എന്‍ഡിഎ 67 സീറ്റില്‍ ലീഡ് ചെയ്യുന്നു. യുപിഎ 30ഇടത്ത് ലീഡ് ചെയ്യുന്നു. യുപിയില്‍ മഹാസഖ്യം 2 സീറ്റില്‍ ലീഡ് ചെയ്യുന്നു.
 

8.23: കേരളത്തില്‍ 16 മണ്ഡലങ്ങളിലെ ഫലസൂചന പുറത്ത്. എല്‍ഡിഎഫ് 6. യുഡിഎഫ് 9, എന്‍ഡിഎ 1
 

8.22: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. ഒരിടത്ത് ലീഡ് ചെയ്യുന്നു.
 

8.21: എന്‍ഡിഎ 41 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. യുപിഎ 16ഇടത്ത് ലീഡ് ചെയ്യുന്നു.
 

8.18: തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ 33 വോട്ടുകള്‍ക്ക് മുന്നില്‍. വടകരയില്‍ പി ജയരാജന്‍ 20 വോട്ടിന് മുന്നില്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍.
 

8.17: പോസ്റ്റല്‍ വോട്ടുകള്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതി മുന്നില്‍. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മുന്നില്‍. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ മുന്നില്‍.
 

8.13: കേരളത്തില്‍ നിന്നുള്ള ആദ്യഫലസൂചനകളില്‍ എല്‍ഡിഎഫ് മുന്നില്‍.  ആലത്തൂര്‍,കണ്ണൂര്‍,വടകര എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. മലപ്പുറം, പൊന്നാനി എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. തിരുവനന്തപുരത്ത് എന്‍ഡിഎ ലീഡി ചെയ്യുന്നു.

8.10: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ എൻഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എൻഡിഎ മുന്നിട്ടുനിൽക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിക്കും.  ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11 ശതമാനമാണ്.

കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആവേശത്തില്‍ കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി തന്നെയെന്ന് ഉറപ്പിച്ചാണ് ബിജെപി നില്‍ക്കുന്നത്. ഫലം അനുകൂലമായാല്‍ ഇന്നു തന്നെ മന്ത്രിസഭാ രൂപീകരണ നീക്കങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. ഈ മാസം 26ന് മോദിയുടെ സത്യപ്രതിജ്ഞയും പദ്ധതിയിടുന്നു. ഇന്ന് ഡല്‍ഹിയിലുണ്ടാവണമെന്നു കേന്ദ്ര മന്ത്രിമാര്‍ക്കു മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ നിര, യഥാര്‍ഥ ഫലം വരുമ്പോള്‍ പ്രവചനങ്ങളെല്ലാം തെറ്റുമെന്ന പ്രതീക്ഷയിലാണുള്ളത്. എന്‍ഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം കോര്‍ത്തിണക്കി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം. ഇതിനായി ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരേയും ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com