പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന ; ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ

ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന ; ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കുന്നു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ, മന്ത്രിമാര്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലെ ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായേക്കും. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 എംപിമാരുണ്ട്. എന്‍ഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്നും 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്.

അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് മോദിയുടേത്. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും മാത്രമാണ് പാര്‍ട്ടിയെ വീണ്ടും കേവല ഭൂരിപക്ഷത്തിലേറെ സീറ്റോടെ വിജയിപ്പിക്കാനായത്. 1971-ല്‍ ഇന്ദിരയ്ക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു നേട്ടം. ദുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തരാഖണ്ഡ് ,ഹരിയാന സംസ്ഥാനങ്ങളെല്ലാം ബിജെപി തൂത്തുവാരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com