13 സംസ്ഥാനങ്ങളില്‍ 50% കടന്നു വോട്ട് വിഹിതം; ബിജെപി മുന്നേറ്റം തെരഞ്ഞെടുപ്പു ചരിത്രത്തിലെ പുതിയ അധ്യായം

ഹിമാചല്‍ പ്രദേശ് ആണ് ബിജെപി ഏറ്റവുമധികം വോട്ടു നേടിയ സംസ്ഥാനം-69.1 ശതമാനം
പിടിഐ
പിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അന്‍പതു ശതമാനത്തിലേറെ വോട്ടു നേടിയത് പതിമൂന്നു സംസ്ഥാനങ്ങളില്‍. രാജ്യത്തിന്റെ സമീപകാല തെരഞ്ഞെടുപ്പു ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് ബിജെപിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. ഹിമാചല്‍ പ്രദേശ് ആണ് ബിജെപി ഏറ്റവുമധികം വോട്ടു നേടിയ സംസ്ഥാനം-69.1 ശതമാനം.

ഹിന്ദി ഹൃദയഭൂമിയിലെ 273 സീറ്റുകളില്‍ 243ഉം ഇക്കുറി ബിജെപിക്കൊപ്പമാണ് നിന്നത്. ബിഹാര്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം ബിജെപി വോട്ടു വിഹിതം പകുതി കടന്നു. ഗുജറാത്തില്‍ 62.2, രാജസ്ഥാനില്‍ 58.5, മധ്യപ്രദേശില്‍ 58.0, ഝാര്‍ഖണ്ഡില്‍ 51.0, ഛത്തിസ്ഗഢില്‍ 50.7 ശതമാനം എന്നിങ്ങനെയാണ് ബിജെപിയുടെ വോട്ടു വിഹിതം.

ബിജെപി തനിച്ച് അന്‍പതിലേറെ വോട്ടുവിഹിതം നേടിയ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും:

ഹിമാചല്‍ പ്രദേശ് - 69.11%
ഗുജറാത്ത് - 62.21%
ഉത്തരാഖണ്ഡ് - 61.01%
രാജസ്ഥാന്‍ - 58.47%
അരുണാചല്‍ പ്രദേശ് - 58.22%
ഹരിയാന - 58.02%
മധ്യപ്രദേശ് - 58.0%
ഡല്‍ഹി - 56.56%
കര്‍ണാടക - 51.38%
ഗോവ -51.18%
ഝാര്‍ഖണ്ഡ് - 50.96%
ഛത്തിസ്ഗഢ് - 50.70%
ചണ്ഡിഗഢ് -50.64%

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com