ഇടതുപക്ഷത്തുനിന്നാണ് ബിജെപിയുടെ വോട്ടുകൾ വന്നത്; തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ രാജിക്കൊരുങ്ങി മമത

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി
ഇടതുപക്ഷത്തുനിന്നാണ് ബിജെപിയുടെ വോട്ടുകൾ വന്നത്; തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ രാജിക്കൊരുങ്ങി മമത

കൊൽക്കത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാ​ജി​ക്കൊ​രു​ക്ക​മാ​ണെ​ന്ന് മ​മ​ത പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ​ത രാ​ജി​സ​ന്ന​ദ്ധ​ത പ​ര​സ്യ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി ത​നി​ക്ക് ശ​രി​യാ​യി ജോ​ലി ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. താ​നൊ​രു ദു​ർ​ബ​ല​യാ​യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ത് ത​നി​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ഈ ​ക​സേ​ര ത​നി​ക്ക് ഒ​ന്നു​മ​ല്ല. പാ​ർ​ട്ടി ചി​ഹ്ന​മാ​ണ് ത​നി​ക്ക് വ​ലു​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ മാ​ത്ര​മേ താ​ൻ തു​ട​രൂ. പാ​ർ​ട്ടി​യു​ടെ വോ​ട്ട് ഷെ​യ​ർ ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നാ​ണ് ബി​ജെ​പി​യു​ടെ വോ​ട്ടു​ക​ൾ വ​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഒ​റ്റ​യ്ക്ക് 303 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. എ​ൻ​ഡ​ഇ​എ സ​ഖ്യ​ക​ക്ഷി​ക​ളെ​ല്ലാം ചേ​ർ​ന്ന് 352 സീ​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ത​നി​ക്ക് ബി​ജെ​പി​യു​ടെ ഈ ​വി​ജ​യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു മ​മ​ത പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലും ഗു​ജ​റാ​ത്തി​ലും ഹ​രി​യാ​ന​യി​ലും ബി​ജെ​പി എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യേ​റെ സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​ത്? ജ​ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ പേ​ടി​ക്കു​ക​യാ​ണ്, എ​ന്നാ​ൽ ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ലെ 42 മണ്ഡലങ്ങളിൽ 18 ഇടത്ത് ബിജെപിയാണ് വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com