ന്യൂനപക്ഷങ്ങളെ വഞ്ചിച്ചത് പ്രതിപക്ഷം; അവരുടെ വിശ്വാസം നേടിയെടുക്കുമെന്ന് മോദി 

ന്യൂനപക്ഷങ്ങളെ വഞ്ചിച്ചത് പ്രതിപക്ഷം; അവരുടെ വിശ്വാസം നേടിയെടുക്കുമെന്ന് മോദി 

പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഉടന്‍ തന്നെ നിര്‍ത്തണം. എല്ലാവരുടെയും വികസനത്തിന് വേണ്ടിയാണ് തങ്ങള്‍ നിലക്കൊളളുന്നതെന്നും മോദി പറഞ്ഞു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

ദരിദ്രജനവിഭാഗങ്ങളെ കബളിപ്പിച്ചതിന് സമാനമായാണ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചത്. ആ വഞ്ചന തുറന്നുക്കാട്ടാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുന്നു. എല്ലാ തടസങ്ങളെയും എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മറികടന്നു. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴും ജനങ്ങളെ സഹായിക്കാനാണു തയാറാകേണ്ടതെന്നും മോദി പറഞ്ഞു.

 നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാന്‍. നിങ്ങള്‍ക്കു തുല്യനാണെന്നും മോദി പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കരുത്. വിഐപി സംസ്‌കാരം പിന്തുടരാന്‍ പാടില്ല. അധികാരത്തിലും പ്രശസ്തിയിലും വീണുപോകരുതെന്നും എംപിമാരോട് മോദി പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടനയെ വന്ദിച്ചശേഷമാണു നരേന്ദ്ര മോദി പ്രസംഗിക്കാനെത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടി.

നരേന്ദ്രമോദി വികസനവാഗ്ദാനങ്ങള്‍ പാലിച്ചെന്ന് അമിത്ഷാ പറഞ്ഞു. സാധാരണക്കാര്‍ മോദിയെ വിശ്വസിച്ചുവെന്നതിന്റെ തെളിവാണ് വിജയം. കുടുംബരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണിതെന്നും അമിത്ഷാ പറഞ്ഞു. മോദി ഇന്ന് രാത്രി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com