മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നെതന്യാഹുവും പുടിനും എത്തും; ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി

ഈ മാസം 30 ന് സത്യപ്രതിജ്ഞ ചെയ്ത് മോദി അധികാരമേല്‍ക്കും എന്നാണ് സൂചന
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നെതന്യാഹുവും പുടിനും എത്തും; ചടങ്ങ് ഗംഭീരമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി; മികച്ച വിജയം നേടി അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലോകനേതാക്കള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. മോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയേക്കും. 

ഈ മാസം 30 ന് സത്യപ്രതിജ്ഞ ചെയ്ത് മോദി അധികാരമേല്‍ക്കും എന്നാണ് സൂചന.  രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ വലിയ ആഘോമാക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി.

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം. അതിന് ശേഷം നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുക്കും. പുതിയ മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഉണ്ടായേക്കില്ലെന്നും അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് വരുമെന്നും സൂചനയുണ്ട്. 

29ന് മോദി കാശിവിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 30ന് സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുതിര്‍ന്ന നേതാക്കളുടെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. 

ചൊവ്വാഴ്ച്ച മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോകും. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തും. മന്ത്രിസഭാ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ ശനിയാഴ്ച അമിത് ഷായെ കാണും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com