മുംബൈ: സീനിയേഴ്സ് ജാതി പറഞ്ഞ് ആക്ഷേപിച്ചതില്‍ മനംനൊന്ത് യുവ ഡോക്ടര്‍ ജീവനൊടുക്കി. മുംബൈ സെന്‍ട്രലിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലാണ് സംഭവം. പായല്‍ സല്മാന് താഡ് വി എന്ന 26 കാരിയാണ് ആത്മഹത്യ ചെയ്തത്. ഗൈനക്കോളജിയില്‍ പി ജി ചെയ്യുകയായിരുന്നു പായല്‍.
സംഭവത്തില്‍ ഹേമ അഹൂജ, ഭക്തി മഹ്രേ, അങ്കിത ഖണ്ഡേവാള്‍ എന്നീ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിരന്തരമായി ഇവരില്‍ നിന്ന് പായലിന് മാനസിക ഉപദ്രവം നേരിടേണ്ടി വന്നിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഡോക്ടര്‍മാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഇവര്‍ മൂവരും ചേര്‍ന്ന് തന്നെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ പായല്‍ പരാതി നല്‍കിയിരുന്നു.
വ്യക്തമായ തെളിവുകള്‍ സഹിതം പരാതിപ്പെട്ടിട്ടും ഇവര്‍ ഉയര്‍ന്ന ജാതിക്കാരായതിനാല്‍ നടപടി സ്വീകരിക്കാന്‍ കോളെജ് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വിഷാദത്തിലാണ് ഹോസ്റ്റല്‍ മുറിയില്‍ പായല്‍ ജീവനൊടുക്കിയത്. സീനിയേഴ്സില്‍ നിന്ന് പീഡനമേല്‍ക്കുന്നതായി പായല്‍ വീട്ടുകാരെയും അറിയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ