തൃണമൂല്‍ പരാജയത്തിന് പിന്നാലെ ബംഗാളില്‍ സിപിഎം 200 ഓഫീസുകള്‍ തിരിച്ചുപിടിച്ചു

കൂച്ച് ബിഹാര്‍ മുതല്‍ പശ്ചിമ മേദിനിപ്പൂര്‍ വരെയുള്ള ഇരുനൂറോളം പാര്‍ട്ടി ഓഫീസുകളാണ് ശനിയാഴ്ച മാത്രം തിരിച്ചുപിടിച്ചത്
തൃണമൂല്‍ പരാജയത്തിന് പിന്നാലെ ബംഗാളില്‍ സിപിഎം 200 ഓഫീസുകള്‍ തിരിച്ചുപിടിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആക്രമിച്ച് കൈയടക്കിയ സിപിഎം ഓഫിസുകള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങി. കൂച്ച് ബിഹാര്‍ മുതല്‍ പശ്ചിമ മേദിനിപ്പൂര്‍ വരെയുള്ള ഇരുനൂറോളം പാര്‍ട്ടി ഓഫീസുകളാണ് ശനിയാഴ്ച മാത്രം തിരിച്ചുപിടിച്ചത്.  എട്ടുവര്‍ഷത്തിലധികമായി തൃണമൂലുകാര്‍ കൈയടക്കിവെച്ച് മറ്റുആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്ന ഓഫീസുകളാണ് തിരിച്ചുപിടിച്ചത്.

ബോര്‍ഡുകള്‍ മായ്ച് സിപിഎം ഓഫീസുകള്‍ എന്നെഴുതിയും പാര്‍ട്ടി പതാകകള്‍ സ്ഥാപിച്ചുമാണ് പ്രവര്‍ത്തകര്‍ ഓഫീസുകള്‍ തിരിച്ചുപിടിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞടുപ്പില്‍ തൃണമൂലിനേറ്റ രാഷ്ട്രീയമായ തിരിച്ചടി അവരുടെ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com