ഭാര്യയെ കടിച്ച തെരുവു നായയെ തല്ലിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കടിച്ച തെരുവു നായയെ തല്ലിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്നതിന് ഭർത്താവ് അറസ്റ്റിൽ

ന്യൂ‍‍ഡൽഹി: ഭാര്യയെ ആക്രമിച്ച തെരുവു നായയെ തല്ലിക്കൊന്നതിന് ഭർത്താവ് അറസ്റ്റിൽ. മുകുന്ദ്പുരിൽ ഫൗസി കോളനി വാസിയായ രാജ്കുമാർ ആണ് പിടിയിലായത്. 

വളർത്തു നായയോടൊപ്പം റോഡിലൂടെ നടന്നു പോയ രാജ്കുമാറിന്റെ  ഭാര്യയെ തെരുവു നായ കടിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. നായയെ കൊന്ന പരാതി ലഭിച്ചതിനെ തുടർന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  പരിശോധിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com