മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കരുത്; ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാന്‍ രാംദേവിന്റെ 'പോംവഴി'

ജനസംഖ്യാവര്‍ധധനവ് നിയന്ത്രിക്കാന്‍ പുതിയ വഴി നിര്‍ദേശിച്ച് യോഗ ഗുരു ബാബാ രാംദേവ്. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കാത്ത നിയമം കൊണ്ടുവരണമെന്നാണ് രാംദേവിന്റെ നിര്‍ദേശം
മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കരുത്; ജനസംഖ്യാവര്‍ധനവ് നിയന്ത്രിക്കാന്‍ രാംദേവിന്റെ 'പോംവഴി'

ന്യൂഡല്‍ഹി: ജനസംഖ്യാവര്‍ധധനവ് നിയന്ത്രിക്കാന്‍ പുതിയ വഴി നിര്‍ദേശിച്ച് യോഗ ഗുരു ബാബാ രാംദേവ്. മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നല്‍കാത്ത നിയമം കൊണ്ടുവരണമെന്നാണ് രാംദേവിന്റെ നിര്‍ദേശം. മദ്യം ഉത്പാദിക്കുന്നതും വില്‍ക്കുന്നതും രാജ്യത്ത് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ജനസംഖ്യ 150കോടി കടക്കരുത്. നമ്മളതിന് തയ്യാറെടുത്തിട്ടില്ല. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നല്‍കാതിരിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി. വോട്ടവകാശം മാത്രമല്ല. അത് ആണായാലും പെണ്ണായലും സര്‍ക്കാരിന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാനും പാടില്ല- രാംദേവ് പറഞ്ഞു. ഇത് നടപ്പാക്കികഴിഞ്ഞാല്‍ ജനങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com