മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരുമിച്ച് പോരാടാന്‍ തയ്യാര്‍; ഫോണില്‍ വിളിച്ച് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍

മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരുമിച്ച് പോരാടാന്‍ തയ്യാര്‍ -  ഫോണില്‍ വിളിച്ച് അഭിനന്ദനവുമായി ഇമ്രന്‍ ഖാന്‍
മോദിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരുമിച്ച് പോരാടാന്‍ തയ്യാര്‍; ഫോണില്‍ വിളിച്ച് അഭിനന്ദനവുമായി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിഫോണില്‍ വിളിച്ചാണ് പാക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. അയല്‍പക്ക രാജ്യങ്ങള്‍ക്ക് ആദ്യപരിഗണന നല്‍കുന്ന മോദിയുടെ നയങ്ങളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടാനുള്ള മോദിയുടെ അഭ്യര്‍ത്ഥനയും പാക് പ്രധാനമന്ത്രി ഫോണ്‍ സംഭാഷണ മധ്യേ വീണ്ടും ഓര്‍മ്മപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

മയ് 30 വ്യാഴാഴ്ച നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. നിരവധി ലോകനേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്‍ഡിഎ സഖ്യം 349 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി മാത്രമായി 303 സീറ്റുകളാണ് നേടിയത്. ചരിത്രവിജയം നേടിയ മോദിയെ വിവിധ രാഷ്ട്രത്തലവന്‍മാര്‍ അഭിനന്ദിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com