മോദിയുടെ സത്യപ്രതിജ്ഞ 30ന് രാത്രി ഏഴുമണിക്ക്

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് മുപ്പതിന് സത്യപ്രതിജ്ഞ ചെയ്യും.
മോദിയുടെ സത്യപ്രതിജ്ഞ 30ന് രാത്രി ഏഴുമണിക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് മുപ്പതിന് സത്യപ്രതിജ്ഞ ചെയ്യും. മുപ്പതിന് രാത്രി ഏഴുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചിരുന്നു. 

സത്യപ്രതിജ്ഞ ചടങ്ങിന് വിവിധ ലോകനേതാക്കള്‍ എത്തുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന് ആശംസ അറിയിച്ചിരുന്നു. 

കോണ്‍ഗ്രസിനെ നിലംപരിശാക്കിയ വിജയത്തോടെയാണ് മോദി രണ്ടാംതവണയും അധികാരത്തിലെത്തിയത്. 353സീറ്റിന്റെ മൃഗീയഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിച്ചപ്പോള്‍ ബിജെപിക്ക് മാത്രം 302 സീറ്റുകള്‍ ലഭിച്ചു. യുപിഎ നൂറുപോലും കടക്കാതെ 92ല്‍ ഒതുങ്ങിയപ്പോള്‍,കോണ്‍ഗ്രസിന് ലഭിച്ചത് 52 സീറ്റുകള്‍ മാത്രമാണ്. 

രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെയാണ് മന്ത്രിമാരെന്നത് തീരുമാനമായിട്ടില്ല. അമേഠിയില്‍ രാഹുലിനെ അട്ടിമറിച്ച സ്മൃതി ഇറാനിക്ക് രണ്ടാമതും മന്ത്രിസ്ഥാനം ലഭിക്കും. ഗാന്ധിനഗറില്‍ നിന്ന് മൃഗീയഭൂരിപക്ഷത്തില്‍ വിജയിച്ചെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സുപ്രധാന വകുപ്പ് ലഭിച്ചേക്കും. മാധ്യമങ്ങളല്ല മന്ത്രിമാരെ തീരുമാനിക്കുന്നതെന്നും ചര്‍ച്ചകളില്‍ വീണുപോകരുത് എന്നും മോദി കഴിഞ്ഞ ദിവസം ഭരണകക്ഷി എംപിമാരോട് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com