ശക്തമായ മഴ: 700ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മഴയില്‍ നിലംപൊത്തിയ അവസ്ഥയാണ്.
ശക്തമായ മഴ: 700ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി

അഗര്‍ത്തല: ത്രിപുരയില്‍ മഴ ശക്തമായിത്തന്നെ തുടരുന്നു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴയില്‍ വീട് നഷ്ടമായ 739 ഓളം ആളുകളെ ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ് മഴ ഏറ്റവും കൂടുതലായി ബാധിച്ചത്. 

മഴയില്‍ ആകെ 1,039 വീടകള്‍ തകര്‍ന്നെന്നാണ് പുറത്തുവരുന്ന വിവരം. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മഴയില്‍ നിലംപൊത്തിയ അവസ്ഥയാണ്. മഴ കനത്തുപെയ്യുന്ന സ്ഥലങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. 

ആളുകളെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് 40 ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട.് എന്‍ഡിആര്‍എഫും ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com