ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞു; രാഹുലിനെ ഇനി 'ബുദ്ധു' എന്നും വിളിക്കില്ല; സുബ്രഹ്മണ്യന്‍ സ്വാമി 

രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രതവേണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി
ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞു; രാഹുലിനെ ഇനി 'ബുദ്ധു' എന്നും വിളിക്കില്ല; സുബ്രഹ്മണ്യന്‍ സ്വാമി 

ന്യൂഡല്‍ഹി: രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രതവേണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി. 
ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്കകത്ത് ജനാധിപത്യം വേണമെന്ന് സ്വാമി മുന്നറിയിപ്പ് നല്‍കി. സാമ്പത്തികരംഗത്തെ വീഴ്ച്ചകള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ദേശീയതകൊണ്ട് മറികടക്കുകയായിരുന്നുവെന്നും സ്വാമി സമ്മതിക്കുന്നു. ഒന്നാം മോദി ഭരണകാലത്ത് സാമ്പത്തിക രംഗത്തുണ്ടായ വീഴ്ച്ചകള്‍ തെരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയാകാതെ പോയത് ദേശസുരക്ഷയിലൂന്നി ബിജെപി പ്രചാരണം നടത്തിയതിനാലാണെന്നും സ്വാമി പറഞ്ഞു.തമിഴ്‌നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. ശിശു എന്ന് അര്‍ത്ഥമുളള ബാംബിനോയ്ക്ക് നല്‍കിയിരുന്ന കോഡു വാക്കായ ബുദ്ധുവിന് പകരം ഇനി രാഹുല്‍ ഗാന്ധി എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ബുദ്ധുവിനോട് ഉപമിച്ച് സുബ്രഹ്മണ്യന്‍ സ്വാമി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com