മുസ്ലീം തൊപ്പി വെച്ചതിന് യുവാവിന് ക്രൂരമര്‍ദനം; പൊലീസ് കേസെടുത്തു

മുസ്ലീം തൊപ്പി വെച്ചതിന് യുവാവിന് ക്രൂരമര്‍ദനം; പൊലീസ് കേസെടുത്തു

ഈ പ്രദേശത്ത് ഇത്തരത്തിലുള്ള തൊപ്പി ആരും ധരിക്കാന്‍ പാടില്ല എന്നും അക്രമികള്‍ തന്നോട് പറഞ്ഞതായി യുവാവ് പരാതിപ്പെട്ടു.

ഗുരുഗ്രാം: മുസ്ലീം പരമ്പരാഗത രീതിയിലുള്ള തൊപ്പി വെച്ചതിന് മുസ്ലീം യുവാവിന് മര്‍ദനം. പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മര്‍ദനമേറ്റത്. ഗുരുഗ്രാമിലെ സാദര്‍ ബസാര്‍ പരിസരത്താണ് സംഭവം അരങ്ങേറിയത്.

ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ബര്‍ക്കത് അലാം എന്ന യുവാവിനെയാണ് ആറ് പേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. തൊപ്പി വെച്ചതിന്റെ പേരില്‍ മര്‍ദിച്ച അക്രമികള്‍ യുവാവിന്റെ കുര്‍ത്ത വലിച്ചൂരാനും ശ്രമിച്ചതായി പറയുന്നു. മര്‍ദനത്തിനിടയില്‍ ഇവര്‍ യുവാവിനോട് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

മുസ്ലീം സമുധായത്തില്‍പ്പെട്ടവര്‍ സാധാരണയായ ഉപയോഗിച്ചു വരുന്ന തൊപ്പിയായിരുന്നു അലാം ധരിച്ചിരുന്നത്. ഈ പ്രദേശത്ത് ഇത്തരത്തിലുള്ള തൊപ്പി ആരും ധരിക്കാന്‍ പാടില്ല എന്നും അക്രമികള്‍ തന്നോട് പറഞ്ഞതായി യുവാവ് പരാതിപ്പെട്ടു. കൂടാതെ ഇയാളെ പോര്‍ക്ക് കഴിക്കാനും മദ്യപിക്കാനും നിര്‍ബന്ധിച്ചതായും യുവാവ് വെളിപ്പെടുത്തി.

'അവര്‍ മദ്യപിച്ചിരുന്നു. ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ബലമായി പിടിച്ച് വെച്ചായിരുന്നു ആക്രമണം. പൊലീസിനെ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല'- അലാം പറയുന്നു. ഇദ്ദേഹം തയ്യല്‍ ജോലിക്കായി വെറും 20 ദിവസങ്ങള്‍ക്ക് മുന്‍പാണ് ബീഹാറില്‍ നിന്നും ഹരിയാനയിലെത്തിയത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതാണ് കണ്ടെതെന്നാണ് പൊലീസ് പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com