'മുന്നോട്ടുപോയി കരുത്ത് കാട്ടൂ' ; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്ന് രജനീകാന്ത്

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച്  രജനീകാന്ത്
'മുന്നോട്ടുപോയി കരുത്ത് കാട്ടൂ' ; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്ന് രജനീകാന്ത്

ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സൂപ്പര്‍ താരം രജനീകാന്ത്. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയരുതെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. രാജിവെക്കുകയല്ല, മുന്നോട്ടുപോയി കരുത്തു കാട്ടുകയാണ് വേണ്ടത്. തമിഴ്‌നാട്ടില്‍ മോദി തരംഗമില്ല. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും രജനീകാന്ത് അറിയിച്ചു.
 

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വിജയമാണ്. കരിസ്മാറ്റിക് നേതാവാണ് മോദി. ജവാഹര്‍ ലാല്‍ നെഹ്‌റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയും കരിസ്മാറ്റിക് ആയ നേതാവ് നരേന്ദ്രമോദിയാണെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു. 

നരേന്ദ്രമോദിയുടെ സത്യാപര്തിജ്ഞാചടങ്ങിലേക്ക് തമിഴ് നാട്ടിലെ സൂപ്പര്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളുമായ രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കമല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com