ഞാന്‍ അടിപൊളിയാണ്, എന്നെ വിവാഹം കഴിക്കാന്‍ മകളോട് പറ: പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ടുപോകല്‍, ഒടുവില്‍ അറസ്റ്റ്

പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ട് പോയശേഷം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സഞ്ചു നല്ല പയ്യനാണെന്നും അവനെ വിവാഹം കഴിക്കണമെന്നും പറയിപ്പിക്കുകയായിരുന്നു.
ഞാന്‍ അടിപൊളിയാണ്, എന്നെ വിവാഹം കഴിക്കാന്‍ മകളോട് പറ: പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ടുപോകല്‍, ഒടുവില്‍ അറസ്റ്റ്

ന്യൂഡല്‍ഹി: മകളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മൂത്ത് അച്ഛനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. സഞ്ചു എന്ന യുവാവാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവ് വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവാവ് പറയുന്നത്.

പെണ്‍കുട്ടിയുടെ അച്ഛനെ തട്ടിക്കൊണ്ട് പോയശേഷം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സഞ്ചു നല്ല പയ്യനാണെന്നും അവനെ വിവാഹം കഴിക്കണമെന്നും പറയിപ്പിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് ഫോണ്‍ ലൊക്കേഷന്‍ ട്രേയ്‌സ് ചെയ്ത് യുവാവിനെയും കൂട്ടുകാരെയും പൊലീസ് പിടികൂടി. 

അതേസമയം, തനിക്ക് പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും, ഇതിനെ എതിര്‍ത്ത പിതാവ് ഇവരെ നാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഷിഫ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് ഇയാളെ തട്ടിക്കൊണ്ട് പോയതെന്നാണ് സഞ്ചു പറയുന്നത്. കൂട്ടുകാരന്റെ കാര്‍ വാടകയ്‌ക്കെടുത്ത് വേറെ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com