ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

 ലോക്‌സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു
ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു

കൊല്‍ക്കത്ത: ലോക്‌സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു. ഒരു എംഎല്‍എ കൂടി ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. വീര്‍ഭൂമി എംഎല്‍എ മുനീറുള്‍ ഇസ്‌ലാമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനൊപ്പം മൂന്ന് യുവനേതാക്കളും ബിജെപിയിലെത്തിയിട്ടുണ്ട്. ഗദ്ദര്‍ ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍,നിമൈദാസ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയത്. 

കഴിഞ്ഞദിവസം തൃണമൂലില്‍ നിന്ന് രണ്ടും സിപിഎമ്മില്‍ നിന്ന് ഒരു എംഎല്‍എയും ബിജെപിയിലെത്തിയിരുന്നു. ബിജെപി നേതാവ് മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശുറോയ്, തുഷാര്‍ കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ എംഎല്‍എമാര്‍. ഇതില്‍ ശുഭ്രാംശുറോയ് പാര്‍ട്ടി നടപടി നേരിട്ടയാളാണ്. സിപിഎമ്മില്‍ നിന്ന് ദേവേന്ദ്ര റോയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ഏഴ് ഘട്ടങ്ങളിലായി ഇനിയും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.

മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബിജെപി പറഞ്ഞിരുന്നു.  ആറുമാസത്തിനകം ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു. 

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി പേരാണ് അസംതൃപ്തരായിട്ടുള്ളത്. പൊലീസിനെയും സിഐഡിയെയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്. നിലവിലെ സാഹചര്യത്തില്‍ ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയില്‍ സര്‍ക്കാര്‍ വീഴുമെന്നും, വിധാന്‍സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com