ബിജെപിയുടെ ലൈബ്രറിയിൽ ​ഭ​ഗവദ് ​ഗീതയ്ക്കൊപ്പം ഇനി ഖുർ ആനും ; ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനെന്ന് വക്താവ്

ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിഷ്കാരമെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപിയുടെ ലൈബ്രറിയിൽ ​ഭ​ഗവദ് ​ഗീതയ്ക്കൊപ്പം ഇനി ഖുർ ആനും ; ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനെന്ന് വക്താവ്

ഉത്തരാഖണ്ഡ്: ഭ​ഗവദ് ​ഗീതയ്ക്കൊപ്പം ഖുർ ആനും ഉൾപ്പെടുത്തി ബിജെപി ലൈബ്രറി. ഉത്തരാഖണ്ഡിലെ ഹെഡ് ക്വാർട്ടേഴ്സിലെ ലൈബ്രറിയിലാണ്  ഈ മാറ്റം കൊണ്ടു വന്നത്. ഇസ്ലാമിനെ കുറിച്ച് ആളുകൾക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റുകയാണ് ലക്ഷ്യമെന്നും വായിക്കുന്നതിലൂടെ ​ഗ്രന്ഥത്തിന്റെ സത്ത ഉൾക്കൊള്ളാനാകുമെന്നും ബിജെപി മാധ്യമ വിഭാ​ഗം വക്താവ് ഷദബ്ഷംസ് പറഞ്ഞു. 

ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിഷ്കാരമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം അമിത് ഷായാണ് ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജനപ്രതിനിധികളെയും  ഘടകകക്ഷികളെയും  അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ന്യൂനപക്ഷങ്ങളെ കൂടെ നിർത്തണമെന്ന കാര്യം മോദി ആവർത്തിച്ചത്. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി. ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com