മോദി അധികാരമേറ്റു: 58 അംഗ മന്ത്രിസഭ; 25 ക്യാബിനറ്റ് മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍

രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു.
മോദി അധികാരമേറ്റു: 58 അംഗ മന്ത്രിസഭ; 25 ക്യാബിനറ്റ് മന്ത്രിമാര്‍, 24 സഹമന്ത്രിമാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 58 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 25പേര്‍ക്ക് ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായപ്പോള്‍, വി മുരളീധരന്‍ അടക്കം 24 സഹ മന്ത്രിമാരാണുള്ളത്. 9പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായി. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജിനെ ഒഴിവാക്കിയപ്പോള്‍ ആദ്യ സര്‍ക്കാരിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തി. 

ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ലഖ്‌നൗവില്‍ നിന്നുള്ള എംപിയായ രാജ്‌നാഥ് സിങ്, ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. ൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എംപിയാണ് അമിത്  ഷാ. നിതിന്‍ ഗഡ്കരിയാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. നാഗ്പൂരില്‍ നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി.

കര്‍ണാടകയില്‍ നിന്നുള്ള എംപി  ഡിവി സദാനന്ദ ഗൗഢ അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനാണ് ആറാമത് സത്യപ്രതിജ്ഞ ചെയ്തത്. ഘടകക്ഷികളുടെ ഭാഗത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് എല്‍ജെപിയുടെ നേതാവ് രാംവിലാസ് പാസ്വാനാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നു പാസ്വാന്‍. 

മുന്‍ മന്ത്രിയും മധ്യപ്രദേശിലെ മൊറേനയില്‍ നിന്നുള്ള എംപിയുമായ നരേന്ദ്ര സിങ് തോമര്‍, ബിഹാറിലെ പട്‌ന സാഹിബില്‍ നിന്നുള്ള എംപി രവിശങ്കര്‍ പ്രസാദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു രവിശങ്കര്‍. ശിരോമണി അകാലിദളിന്റെ പ്രതിനിധി ഹര്‍സ്രിമത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗഹ്‌ലോട്ട് എന്നിവരും പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. 

പിന്നാലെ മുന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറി എസ് ജയശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉത്തരാഖണ്ഡില്‍ നിന്നുള്ള അംഗം രമേഷ് പോക്രിയാല്‍ നിഷന്‍ മന്ത്രിസഭയിലെത്തുന്നത് ആദ്യമായാണ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു സ്മൃതി ഇറാനിയുടെ സത്യപ്രതിജ്ഞ. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് രണ്ടാംമന്ത്രിസഭയിലും അംഗമായ സ്മൃതിയുടെ വരവ് കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. 

സ്മൃതിക്ക് പിന്നാലെ ഡോ. ഹര്‍ഷ് വര്‍ധന്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രകാശ് ജാവദേക്കര്‍, പീയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി, പ്രഹഌദ് ജോഷി, ഡോ. മഹീന്ദ്രനാഥ് പാണ്ടെ, ശിവസേന നേതാവ് അരവിന്ദ് സാവന്ത് ബെഗുസരായിയില്‍ നിന്നുള്ള എംപി ഗിരിരാജ് സിങ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 

സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍: 


ഗജേന്ദ്ര സിങ് ഷെഖാവത്, സന്തോഷ് കുമാര്‍ ഗങ്‌വാദ്, റാവു ഇന്ദ്രജിത്ത് സിങ്, ശ്രീപദ് നായിക്, ജമ്മു കശ്മീരില്‍ നിന്നുള്ള ഡോ. ജിതേന്ദ്ര സിങ്, കിരണ്‍ റിജിജു, മധ്യപ്രദേശില്‍ നിന്നുള്ള പ്രഹ്ലാദ് സിങ് പട്ടേല്‍, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, മന്‍സുക് മണ്ടവ്യ, ഭഗന്‍ സിങ് ഫുലസ്‌തേ, അശ്വനി കുമാര്‍ ചോബെ, ആര്‍ജുന്‍ റാം മേക്‌വാള്‍, വികെ സിങ്, കിഷന്‍പാല്‍ ഗുര്‍ജത്, ദാന്‍വെ, ജി കിഷന്‍ റെഡ്ഢി,  പുരുഷോത്തമന്‍ കൂടാഭായ് രൂപാല, റാംദാസ് അത്താവാലെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് കുമാര്‍ ബാല്യാന്‍, സഞ്ജയ് ശ്യാംറാവു, അനുരാഗ് സിങ് ഠാക്കൂര്‍, സുരേഷ് അഗഡി, നിത്യാനന്ദ് റായ്, രതന്‍ ലാല്‍ കഠാരിയ, വി മുരളധീരന്‍. രേണുക സിങ്, സോംപ്രകാശ്, രാമേശ്വര്‍ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി, ദേബശ്രീ ചൗധരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com