മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു
മോദി അധികാരമേറ്റു; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; രണ്ടാമനായി രാജ്‌നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ലഖ്‌നൗവില്‍ നിന്നുള്ള എംപിയായ രാജ്‌നാഥ് സിങ്, ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എംപിയാണ് അമതി ഷാ. നിതിന്‍ ഗഡ്കരിയാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. നാഗ്പൂരില്‍ നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി.

കര്‍ണാടകയില്‍ നിന്നുള്ള എംപി  ഡിവി സദാനന്ദ ഗൗഢ നാലാമത് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനാണ് നാലാമത് സത്യപ്രതിജ്ഞ ചെയ്തത്. ഘടകക്ഷികളുടെ ഭാഗത്ത് നിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് എല്‍ജെപിയുടെ നേതാവ് രാംവിലാസ് പാസ്വാനാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നു പാസ്വാന്‍. 

മുന്‍ മന്ത്രിയും മധ്യപ്രദേശിലെ മൊറേനയില്‍ നിന്നുള്ള എംപി നരേന്ദ്ര സിങ് തോമര്‍, ബിഹാറിലെ പട്‌ന സാഹിബില്‍ നിന്നുള്ള എംപി രവിശങ്കര്‍ പ്രസാദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു രവിശങ്കര്‍. ശിരോമണി അകാലിദളിന്റെ പ്രതിനിധി ഹര്‍സ്രിമത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗഹ്‌ലോട്ട് എന്നിവരും പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. 

മന്ത്രിസഭയിലെ പന്ത്രണ്ടാമത് മന്ത്രിയായി മുന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറി എസ് ജയശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉത്തരാഖണ്ഡില്‍ നിന്നുള്ള അംഗം രമേഷ് പോക്രിയാല്‍ നിഷന്‍ മന്ത്രിസഭയിലെത്തുന്നത് ആദ്യമായാണ്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു സ്മൃതി ഇറാനിയുടെ സത്യപ്രതിജ്ഞ. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് രണ്ടാംമന്ത്രിസഭയിലും അംഗമായ സ്മൃതിയുടെ വരവ് കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com