മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സ്റ്റാലിന് ക്ഷണമില്ല; ഡിഎംകെ വിട്ടുനിന്നേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സ്റ്റാലിന് ക്ഷണമില്ല; ഡിഎംകെ വിട്ടുനിന്നേക്കും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ക്ഷണമില്ല. തമിഴ്‌നാട്ടിലെ മറ്റ് എംപിമാര്‍ക്കൊപ്പം 20 ഡിഎംകെ എംപിമാര്‍ക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ക്ഷണിക്കാത്തതില്‍ സ്റ്റാലിന്‍ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ഡിഎംകെയാണ്. 23 അംഗങ്ങളാണ് ഡിഎംകെയ്ക്ക്‌ ലോക്‌സഭയിലുള്ളത്. സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമെ ഡിഎംകെ അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, എഐഎഡിഎംകെയുടെ നിരവധി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കം. പിഎംകെ പാര്‍ട്ടി സ്ഥാപകന്‍ എസ് രാമദാസ്, മകന്‍ അ്ന്‍പുമണി രാമദാസ്, ഡിഎംഡികെ നേതാക്കള്‍, ബിജെപി  സംസ്ഥാനപ്രസിഡന്റ് സുന്ദരരാജന്‍ തുടങ്ങിയവര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

തമിഴ്‌നാ്ട്ടില്‍ മോദി തരംഗം തടയുന്നതില്‍ നിര്‍ണായകമായത് സ്റ്റാലിന്റെ ഇടപെടലായിരുന്നു. ഇതില്‍ ബിജെപി സംസ്ഥാനഘടകം കടുത്ത അസംതൃപ്തിയിലായിരുന്നു. സംസ്ഥാനത്തെ തങ്ങളുടെ നമ്പര്‍ വണ്‍ ശത്രു സ്റ്റാലിനാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com