സത്യപ്രതിജ്ഞയില്‍ സ്മൃതി ഇറാനിക്ക് വന്‍ വരവേല്‍പ്പ്; ആവേശത്തോടെ സദസ്സ്

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ തോല്‍പ്പിച്ച് എത്തി രണ്ടാമതും മന്ത്രിയായ സ്മൃതി ഇറാനി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍ വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്
സത്യപ്രതിജ്ഞയില്‍ സ്മൃതി ഇറാനിക്ക് വന്‍ വരവേല്‍പ്പ്; ആവേശത്തോടെ സദസ്സ്

ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ തോല്‍പ്പിച്ച് എത്തി രണ്ടാമതും മന്ത്രിയായ സ്മൃതി ഇറാനി സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോള്‍ വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ശേഷം സദസ്സില്‍ നിന്ന് വലിയ ആരവത്തോടെ വരവേറ്റ മന്ത്രിയായിരുന്നു സ്മൃതി ഇറാനി. കഴിഞ്ഞ മന്ത്രിസഭയില്‍ മാനവവിഭവശേഷി വകുപ്പായിരുന്നു സ്മൃതി ആദ്യം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ടെക്‌സറ്റയില്‍ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com