509 വാര്‍ഡുകളില്‍ വിജയം; കര്‍ണാടകയില്‍ മുനിസിപ്പല്‍ വാര്‍ഡുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്

കര്‍ണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
509 വാര്‍ഡുകളില്‍ വിജയം; കര്‍ണാടകയില്‍ മുനിസിപ്പല്‍ വാര്‍ഡുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്

ബംഗലൂരു: കര്‍ണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഇതുവരെ പുറത്തുവന്ന ഫലകണക്കുകള്‍ അനുസരിച്ച് 509 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 174 ഇടത്ത്  ജെഡിഎസ് വിജയം ഉറപ്പിച്ചപ്പോള്‍ 366 വാര്‍ഡുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ബിഎസ്പിക്ക് മൂന്നും സിപിഎമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. ഈ മാസം 29നാണ് തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുളള ആറാംദിവസമായിരുന്നു നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപിക്കാണ് നേട്ടം. എട്ടു സിറ്റി കോര്‍പറേഷന്‍, 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 22 താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 28ല്‍ 25 ഇടത്തും ബിജെപിയാണ് വിജയിച്ചത്. അതുകൊണ്ടു തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ആശ്വാസം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com