അധ്യക്ഷസ്ഥാനം വിശ്വസ്തനിലേക്ക് ?  ജെ പി നദ്ദ  ബിജെപി പ്രസിഡന്റായേക്കും

ഏറ്റവും വിശ്വസ്തനായ ഒരാളെ പ്രസിഡന്റ് ആക്കുന്നതിലൂടെ പാർട്ടിയുടെ നിയന്ത്രണം പരോക്ഷമായി കൈയ്യാളമെന്ന കണക്ക് കൂട്ടലാണ് അമിത് ഷായ്ക്ക്
അധ്യക്ഷസ്ഥാനം വിശ്വസ്തനിലേക്ക് ?  ജെ പി നദ്ദ  ബിജെപി പ്രസിഡന്റായേക്കും

ന്യൂഡൽഹി: കഴിഞ്ഞ മോദി മന്ത്രിസഭയിലെ ആരോ​ഗ്യ മന്ത്രി ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനായേക്കും. പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ മന്ത്രിസഭയിൽ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് നദ്ദയെ തേടി പ്രസിഡന്റ് പദമെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ആരോ​ഗ്യപരമായ കാരണങ്ങളാൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന തീരുമാനത്തിൽ അരുൺ ജയറ്റ്ലി ഉറച്ച് നിന്നതോടെ അമിത് ഷാ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയായിരുന്നു.  വിശ്വസ്തനായ നദ്ദയെയാണ് ഇതോടെ അമിത്ഷാ പകരക്കാരൻ ആയി കണ്ടത്. 

രണ്ട് വട്ടം പാർട്ടി അധ്യക്ഷനായി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് അമിത് ഷാ പ്രസിഡന്റ് പദം ഒഴിയുമെന്ന് ഏകദേശം തീരുമാനം ആയിരുന്നു. എന്നാൽ ഏറ്റവും വിശ്വസ്തനായ ഒരാളെ പ്രസിഡന്റ് ആക്കുന്നതിലൂടെ പാർട്ടിയുടെ നിയന്ത്രണം പരോക്ഷമായി കൈയ്യാളമെന്ന കണക്ക് കൂട്ടലാണ് അമിത് ഷായ്ക്ക് ഉള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com