ബി​ജെ​പി  വെ​ബ്സൈ​റ്റി​ൽ ബീഫ് കറി വെച്ച്  ഹാക്കർമാർ; സൈബർ ആക്രമണം സത്യപ്രതി‍ജ്ഞക്ക് തൊട്ടുമുൻപ്

വൈബ്സൈറ്റ് തുറന്നപ്പോള്‍ കണ്ടത് ബീഫ് വിഭവങ്ങളുടെ ചിത്രവും ബീഫിന്റെ ചരിത്രവും
ബി​ജെ​പി  വെ​ബ്സൈ​റ്റി​ൽ ബീഫ് കറി വെച്ച്  ഹാക്കർമാർ; സൈബർ ആക്രമണം സത്യപ്രതി‍ജ്ഞക്ക് തൊട്ടുമുൻപ്

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ സ​ർ​ക്കാ​ർ ​പ്ര​തി​ജ്ഞ ചെ​യ്ത് 17–ാം ലോക്സഭയുടെ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബി​ജെ​പി ഡ​ൽ​ഹി ഘ​ട​ക​ത്തി​ന്‍റെ ഔദ്യോഗിക വെ​ബ്സൈറ്റാണ് ഹാക്ക് ചെയ്തത്. വൈബ്സൈറ്റ് തുറന്നപ്പോള്‍ ബീഫ് വിഭവങ്ങളുടെ ചിത്രവും ബീഫിന്റെ ചരിത്രവുമാണ് കണ്ടത്.‍

ബീ​ഫ് പാ​കം ചെ​യ്യു​ന്ന​തെ​ങ്ങ​നെ എന്നതടക്കമുള്ള കാര്യങ്ങൾ ഹാക്കർമാർ വെബ്സൈറ്റിൽ എഴുതിച്ചേർത്തു. ഹാ​ക്ക്ഡ് ബൈ Shadow_V1P3R ​എ​ന്നും കു​റി​ച്ചി​രു​ന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ബിജെപി ഐടി വിഭാ​ഗം തിരിച്ചുപിടിച്ചു. ഒൻപത് മണിയോടെ സൈറ്റ് പൂർവ്വാവസ്ഥയിൽ ലഭ്യമായിത്തുടങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com