മുരളീധരന് വിദേശകാര്യവും പാര്‍ലമെന്ററി കാര്യവും; പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം

വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് രണ്ടാമത്തെ മലയാളിയാണ് വി മുരളീധരന്‍
മുരളീധരന് വിദേശകാര്യവും പാര്‍ലമെന്ററി കാര്യവും; പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി:   നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതനിധി വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ ചുമതല. വിദേശകാര്യ സഹമന്ത്രി സ്ഥാനത്ത് രണ്ടാമത്തെ മലയാളിയാണ് വി മുരളീധരന്‍. നേരത്തെ മന്‍മോഹന്‍സിംഗ് മന്ത്രി സഭയില്‍ ഇ അഹമ്മദും വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. 

മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനാണ് വിദേശകാര്യമന്ത്രിയുടെ ചുമതല. കര്‍ണാടകയില്‍ നിന്നുള്ള പ്രഹ്ലാദ് ജോഷിയാണ് പാര്‍ലമെന്ററി കാര്യമന്ത്രി. ഭാരിച്ച വെല്ലുവിളികള്‍ നിറഞ്ഞ വകുപ്പുകളാണ് പ്രധാനമന്ത്രി തന്നില്‍ ഏല്‍പ്പിച്ചതെന്നും, മുതിര്‍ന്ന രണ്ട് കാബിനറ്റ് മന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ നന്ദിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

ഏറെ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിയെന്ന നിലയില്‍ ശ്രമിക്കും. പെരുന്നാള്‍ പ്രമാണിച്ച് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ യാത്രാനിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത്  പ്രവാസികളെ ഗുരുതരമായി ബാധിക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com