സ്വന്തമായുള്ളത് സൈക്കിളും ഒലക്കുടിലും, മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സാരംഗി

ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്
സ്വന്തമായുള്ളത് സൈക്കിളും ഒലക്കുടിലും, മോദി സര്‍ക്കാരില്‍ സഹമന്ത്രിയായി സാരംഗി

ന്യൂഡല്‍ഹി: സൈക്കിളും, ഓലക്കുടിലും മാത്രം സ്വന്തമായുള്ളൊരു എംപി മോദി സര്‍ക്കാരില്‍ സഹമന്ത്രി. ഒഡീഷയില്‍ ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത്. ഒഡീഷ മോദി എന്നാണ് സാംരംഗിയെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്. 

ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നാണ് സാരംഗി ലോക്‌സഭയിലേക്കെത്തുന്നത്. ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ഥി രബീന്ദ്രജീനയെ 12956 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാംരഗി ജയിച്ചത്. വാഹന വ്യൂഹങ്ങളുടെ അകമ്പടിയില്ലാതെ സൈക്കിളിലും ഓട്ടോറിക്ഷയിലും നടന്നുമെല്ലാമാണ് സാംരഗി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 

ഓലക്കുടിലിലാണ് സാംരഗി താമസിച്ചിരുന്നത്. അവിവാഹിതമായ സാരംഗിക്കൊപ്പം മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം മാതാവ് മരണപ്പെട്ടു. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചാണ് സാരംഗിയുടെ പ്രവര്‍ത്തനം. ബാലസോറിലെ ആദിവാസി കുട്ടികള്‍ക്ക് വേണ്ടി നിരവധി വിദ്യാലയങ്ങള്‍ സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com