മലിനീകരണം ഏറ്റവും അപകടാവസ്ഥയില്‍; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ, സ്‌കൂളുകള്‍ക്ക് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st November 2019 02:59 PM |
Last Updated: 01st November 2019 03:02 PM | A+A A- |

ചിത്രം: പിടിഐ
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ക്രമാതീതമായി വര്‍ധിച്ച രാജ്യതലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചുവരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
Delhi Chief Minister Arvind Kejriwal: All schools in Delhi to remain closed till 5th November, following rise in pollution levels due to stubble burning. pic.twitter.com/hA78req2KK
— ANI (@ANI) November 1, 2019
സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ബ്രീത്തിങ് മാസ്‌കുകള്‍ വിതരണം ചെയ്തു. അമ്പത് ലക്ഷം മാസ്‌കുകളാണ് വിതരണം ചെയ്തത്. ഡല്‍ഹി ഒരു ഗ്യാസ് ചേമ്പറായി മാറിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചിരിക്കുന്നത്. സെവര്‍ പ്ലസ് കാറ്റഗറിയിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഡല്‍ഹിയുടെ നിലവിലെ അവസ്ഥയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Delhi has turned into a gas chamber due to smoke from crop burning in neighbouring states
— Arvind Kejriwal (@ArvindKejriwal) November 1, 2019
It is very imp that we protect ourselves from this toxic air. Through pvt & govt schools, we have started distributing 50 lakh masks today
I urge all Delhiites to use them whenever needed pic.twitter.com/MYwRz9euaq